1 GBP = 104.15
breaking news

വെസ്റ്റേൺ സൂപ്പർമെയർ അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് (WAM) ന്റെ ക്രിസ്തുമസ്സ്, ന്യൂ ഇയർ ആഘോഷങ്ങൾ അവിസ്മരണീയമായി.

വെസ്റ്റേൺ സൂപ്പർമെയർ അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് (WAM) ന്റെ ക്രിസ്തുമസ്സ്, ന്യൂ ഇയർ ആഘോഷങ്ങൾ അവിസ്മരണീയമായി.

വെസ്റ്റേൺ സൂപ്പർമെയർ അസ്സോസ്സിയേഷൻ ഓഫ് മലയാളീസ് (WAM) ന്റെ 2022 – 2023 ലെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ 2023 ജനുവരി 7, ശനിയാഴ്ച കിവ്സ്റ്റോക്ക് ഹാളിൽ വെച്ച് അതിഗംഭീരമായി നടത്തപ്പെട്ടു. രാവിലെ പതിനൊന്ന് മണിയോടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയും, തുടർന്ന് വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിന്‌ ശേഷം രണ്ട് മണിയോട് കൂടി വർണ്ണാഭമായ ആഘോഷ പരിപാടികൾ ആരംഭിക്കുകയും ചെയ്തു.

WAM വൈസ് പ്രസിഡൻറ് ശ്രീമതി. സുജ ജോർജ്ജ് എത്തിച്ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്തതിനെ തുടർന്ന്‌ കലാ പരിപാടികൾക്ക് തുടക്കമായി. ‘റെയ്സ് ഇക്ക്വാലിറ്റി നോർത്ത് സോമർസെറ്റ്’ (RENS) ന്റെ ട്രസ്റ്റിമാരായ ഇയാൻ നോവ, ഇവോൺ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കെടുത്ത് അവതരിപ്പിച്ച മനോഹരങ്ങളായ വിവിധ കലാ പരിപാടികൾ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.

വെസ്റ്റേൺ സൂപ്പർ മെയറിലെ ഏക മലയാളി അസ്സോസ്സിയേഷനായ WAM – ന്റെ അംഗങ്ങളുടെ സഹകരണത്തോടെ ചാരിറ്റിക്കായി പിരിച്ചെടുത്ത 1068 പൌണ്ടിന്റെ ചെക്ക് വെസ്റ്റേൺ ഹോസ്‌പീസ് കെയറിന്റെ ഭാരവാഹികൾക്ക് യോഗത്തിൽ വെച്ച്‌ കൈമാറി.

തുടർന്ന് WAM പ്രസിഡൻറ് ശ്രീ. രവി കുറുപ്പ്, സെക്രട്ടറി ശ്രീ. അനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ GCSE, A – Level പരീക്ഷകൾ പാസ്സായ വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൂടാതെ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായവർക്കും റാഫിൾ വിജയികൾക്കും ആകർഷകങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്‌തു.

പ്രസിഡൻറ് രവി കുറുപ്പിന്റെ കൃതഞ്ജതാ പ്രകാരനത്തോടെ സമാപിച്ച ആഘോഷ പരിപാടികളിൽ എഴുപത്തഞ്ചോളം കുടുംബങ്ങൾ പങ്കെടുത്തു. WAM കമ്മിറ്റി അംഗങ്ങൾ ഒരേ മനസ്സോടെ അണിനിരന്ന ആഘോഷ പരിപാടികൾ വൈകുന്നേരം ആറ് മണിയോടെ സമംഗളം അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more