1 GBP = 104.15
breaking news

വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26 ന്; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും.

വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26 ന്; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയയും നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

വെംബ്ലി: സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ വെംബ്ലിയിൽ വെച്ച് നൈറ്റ് വിജിൽ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകയും, രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാ വും നൈറ്റ് വിജിലിന് നേതൃത്വം നൽകുക.

വെംബ്ലി സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടക്കുന്ന നൈറ്റ് വിജിൽ, ഏപ്രിൽ 26 ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്കാരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലിൽ തുടർന്ന് വിശുദ്ധ കുർബ്ബാന അർപ്പിക്കും. തിരുവചനം പങ്കുവെക്കൽ, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, കുമ്പസാരം, ആരാധന, കൗൺസിലിംഗ് തുടങ്ങിയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും

രാത്രിയാമങ്ങളുടെ ഏകാന്തതയിൽ ശാന്തമായിരുന്ന് മനസ്സും ഹൃദയവും ഉത്ഥിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്കുയർത്തി, തങ്ങളുടെ രോഗങ്ങളും, നിസ്സഹായതയും, ബന്ധനങ്ങളും, മുറിവുകളും അവിടുത്തെ തൃക്കരങ്ങളിൽ ഭരമേല്പിക്കുവാനും, സ്വീകരിച്ച നന്മകളെയും, അനുഗ്രഹങ്ങളെയും, കൃപകളേയും ഓർത്തോർത്ത് നന്ദിപുരസ്സരം സ്തുതിക്കുവാനും ഒപ്പം ദിവ്യ കാരുണ്യ ആരാധനക്കും ഉള്ള അനുഗ്രഹീത വേളയാണ് വെംബ്ലിയിൽ ഒരുങ്ങുന്നത്.

പരിശുദ്ധ കുർബ്ബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേർന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയിൽ അവിടുത്തോട്‌ അനുരജ്ഞനപ്പെട്ടും, പ്രാർത്ഥനകളും, നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുവാൻ വെംബ്ലിയിൽ നൈറ്റ് വിജിൽ അവസരമൊരുക്കും.

രാത്രി ആരാധനയിൽ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മാദ്ധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിൽ ഭാഗഭാക്കാകുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
മനോജ്: 07848808550
മാത്തച്ചൻ വിളങ്ങാടൻ: 07915602258

Night Vigil Venue:
St. Joseph RC Church, 339 Harbow Road, Wembley HA9 6AG

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more