1 GBP =
breaking news

വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ 21 ദിവസ്‌ത്തെ ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗ ശാന്തി ശുശ്രൂഷകളും സെപ്റ്റംബര്‍ 4 മുതല്‍…

വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ 21 ദിവസ്‌ത്തെ ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗ ശാന്തി ശുശ്രൂഷകളും സെപ്റ്റംബര്‍ 4 മുതല്‍…

ജോണ്‍സന്‍ ജോര്‍ജ്

ലണ്ടന്‍: വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ 21 ദിവസ്‌ത്തെ ഉപവാസ പ്രാര്‍ത്ഥനയും വചന പ്രഘോഷണവും രോഗ ശാന്തി ശുശ്രൂഷകളും സെപ്റ്റംബര്‍ 4 മുതല്‍24 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ദിവസവും രാവിലെ 11 മണിക്കും വൈകിട്ട് 6 മണിക്കും യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

വിലാസം:

ELMSTEAD AVENUE; WEMBLEY; LONDON; HA98NS.

തമിഴ്‌നാട് കാഞ്ചിപുരം ആസ്ഥാനമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും അതോടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ദൈവം അതി ശക്തമായി രോഗ ശാന്തി ശുശ്രൂഷകള്‍ ചെയ്തും വചന പ്രഭാഷണങ്ങളില്‍ കൂടി അനേകരെ കര്‍ത്താവിങ്കലേക്കു അടുപ്പിച്ചു കൊണ്ടിരിക്കുന്ന പാസ്റ്റര്‍ ഒ.ഈ. വര്‍ഗീസ്, അദ്ദേഹത്തിന്റെ ഭാര്യ സിസ്റ്റര്‍ സാറാമ്മ വര്‍ഗീസ് എന്നിവര്‍ ഈ മീറ്റിംഗുകളില്‍ ശുശ്രൂഷിക്കുന്നതായിരിക്കും. ഇവരെ കൂടാതെ വെംബ്ലി സഭയിലെ പാസ്റ്റേഴ്സ് ആയ ജൈസ് ജോര്‍ജ്ജും & തോമസ് ശാമുവേലും ഈ ആത്മീക ശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കുന്നു.

പ്രാര്‍ത്ഥനയോടും പ്രതീക്ഷയോടും ഉപവാസത്തോടും കൂടെ ഈ മീറ്റിങ്ങുകളില്‍ വന്നു പങ്കെടുത്തു ദൈവത്തില്‍ നിന്നും അനുഗ്രഹം പ്രാപിച്ചു സന്തോഷത്തോടെ മടങ്ങുവാന്‍ സര്‍വ്വ വല്ലഭനായ കര്‍ത്താവ് എല്ലാവരെയും സഹായിക്കട്ടെ.

വിലാസം:

WEMBLEY CHRISTIAN FELLOWSHIP; ELMSTEAD AVENUE; WEMBLEY; LONDON; HA98NS.

സമയം: രാവിലെ 11 മുതല്‍ വൈകീട്ട് 6 വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ജൈസ് ജോര്‍ജ്: 07886923237

തോമസ് സാമുവല്‍: 07739394667

ജോണ്‍സന്‍ ജോര്‍ജ്: 07852304150

ചര്‍ച്ച് വെബ്സൈറ്റ് : www.wembleychristianfellowship.com

ഫ്രീ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more