1 GBP = 107.72
breaking news

പി. സി. ജോര്‍ജ് എം.എല്‍.എയ്ക്ക് സ്വീകരണം, പ്രഭാഷണം, സംഭാഷണം; ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍

പി. സി. ജോര്‍ജ് എം.എല്‍.എയ്ക്ക് സ്വീകരണം, പ്രഭാഷണം, സംഭാഷണം; ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍

വേറിട്ട രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉടമയായ ശ്രീ. പി. സി. ജോര്‍ജ് എംഎല്‍എയ്ക്കു ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലിവര്‍പൂള്‍ പൗരാവലി സ്വീകാണാം നല്‍കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി കേരള രാഷ്ട്രീയത്തില്‍ തന്റെ തനതു പ്രവര്‍ത്തന ശൈലിയാല്‍ ഒരു പുതിയ രാഷ്ട്രീയ കാഴ്ചപ്പാടും സംസ്‌കാരവും വാര്‍ത്തെടുത്ത ശ്രീ. പി. സി. ജോര്‍ജ് ഗ്വഹര പ്രസക്തമായ രാഷ്ട്രീയ വിഷയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.

അഴിമതി രഹിത സംശുദ്ധ പൊതു ജീവിതം രാഷ്ട്രീയ മുഖ്യധാരാ മൂല്യമായി പരിണമിപ്പിച്ചെടുത്ത അദ്ദേഹം തന്റെ കാഴ്ചപ്പാടും വീക്ഷണങ്ങളും ലിവര്‍പൂള്‍ മലയാളികളുമായി സംവദിക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും ആരോഗ്യപരമായ സൃഷ്ടിപരമായ സംവാദത്തിനുള്ള വേദിയൊരുക്കിയിട്ടുണ്ട്.

ശ്രീ. തമ്പി ജോസ് സ്വീകരണ യോഗത്തിന്റെ മോഡറേറ്ററായിരിക്കും. ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അദ്ദേഹത്തിന് പ്രശസ്തി പത്രവും ആദരവും ആശംസകളും അര്‍പ്പിക്കുന്നതായിരിക്കും. എല്ലാവരെയും സാദരം ക്ഷണിക്കുന്നു….

Post Your Comments Here ( Click here for malayalam )

Press Esc to close
show more