1 GBP = 104.15
breaking news

ഡബ്ല്യു.സി.സി അംഗങ്ങളുമായി അമ്മയുടെ അനുനയ ചര്‍ച്ച ഇന്ന്

ഡബ്ല്യു.സി.സി അംഗങ്ങളുമായി അമ്മയുടെ അനുനയ ചര്‍ച്ച ഇന്ന്

അമ്മ സംഘടനയിലെയും വുമന്‍ ഇൻ സിനിമ കളക്ടീവിലെയും അംഗങ്ങളായ നടിമാരുമായി അമ്മ ഭാരവാഹികള്‍ ഇന്ന് ചർച്ച നടത്തും. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളും യോഗത്തില്‍ ചർച്ചയാകും. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംഘടനയിൽ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കാൻ ഭാരവാഹികൾ ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു. തീരുമാനത്തെ ചോദ്യം ചെയ്ത് നടിമാരായ പാർവതി, രേവതി, പത്മപ്രിയ എന്നിവർ സംഘടനാ ഭാരവാഹികള്‍ക്ക് കത്ത് നല്‍കി. വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. കത്ത് നല്‍കിയ മൂന്ന് നടിമാരെയാണ് സംഘടന ഇപ്പോള്‍ ചർച്ചക്ക് വിളിച്ചത്. മൂന്ന് പേരുടെയും സൗകര്യാർത്ഥം കഴിഞ്ഞ മാസം പതിനാലിന് ചർച്ച നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ഓഗസ്റ്റ് 7ന് ചർച്ച നടത്താമെന്നാണ് സംഘടന വ്യക്തമാക്കിയത്. വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ആണ് ചർച്ച.

കേസില്‍ വിധി വരും മുന്‍പ് ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് പേർ രാജി വെച്ചിരുന്നു. അമ്മ സംഘടനയ്ക്ക് എതിരെ കഴിഞ്ഞ ദിവസം രമ്യാ നമ്പീശനും രൂക്ഷ വിമർശനം ഉന്നയിച്ചു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷി ചേരാൻ തയ്യാറായി രണ്ട് നടിമാർ കോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളും യോഗത്തിൽ ചർച്ചയായേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more