1 GBP = 104.15
breaking news

കേരള സർക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര സാഹിത്യ അവാർഡ് ജേതാവ് പ്രൊഫ: രവി ചന്ദ്രൻ സി മെയിൽ യുകെ സന്ദർശിക്കുന്നു.

കേരള സർക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര സാഹിത്യ അവാർഡ് ജേതാവ് പ്രൊഫ: രവി ചന്ദ്രൻ സി മെയിൽ യുകെ സന്ദർശിക്കുന്നു.

ശ്രീജിത്ത് ശ്രീകുമാർ

മത-സാമൂഹിക ചുറ്റുപാടുകള്‍ ചെറുപ്പത്തില്‍ നമ്മുടെ തലച്ചോറില്‍ കുത്തിവെക്കുന്ന വിത്തുകള്‍ ആണ് പിന്നീട് പലപ്പോഴും അന്ധവിശ്വാസവും, ശാസ്ത്രവിരുദ്ധ ചിന്തയും, യുക്തി രാഹിത്യവുമായി വളര്‍ന്ന് ഒരു സമൂഹത്തെമുഴുവന്‍ പുറകോട്ടു നയിക്കുന്നത്. അത്തരം അടിമകളാകാന്‍ പാകപ്പെടുത്തിയ തലച്ചോറുകളില്‍ വര്‍ഗ്ഗീയതയും വെറുപ്പും നിറക്കുക എന്നത് ഏറ്റവും ലളിതമായി ചെയ്യാവുന്ന കാര്യങ്ങളില്‍ ഒന്നാണ്. നമുക്ക് ചുറ്റും ഇന്ന് നടക്കുന്ന പലതിന്‍റെയും കാരണവും അതുതന്നെ. അതിനെതിരെ ചിന്തിച്ച് നവോദ്ധാനമെന്ന ആശയത്തിന്റെ ചിറകിലേറിയാണ് യൂറോപ്പ് ഇന്നത്തെ യൂറോപ്പ് ആയത്. ലോകം ആദ്യമായി കേട്ട സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മനവിക മൂല്യങ്ങള്‍ പൊങ്ങിവന്നതും നവോദ്ധാനം തെളിച്ചം പകര്‍ന്ന മനസ്സുകളില്‍ നിന്നാണ്.

നവോദ്ധാനമെന്ന ആശയത്തിന്‍റെ പിന്‍പറ്റി ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും പ്രചാരകര്‍ ആവുക, സമൂഹത്തില്‍ അതിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തില്‍ ആരംഭിച്ച ഒരു സംഘടനയാണ് എസ്സെൻസ് ക്ലബ്. അതിന്‍റെ ഭാഗമായി ശാസ്ത്രം, മാനവികത, സ്വതന്ത്രചിന്ത എന്നിവയെപറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി സംഘടനയുടെ യുകെ വിഭാഗം ആയ ‘എസ്സെൻസ് യുകെ’ സംഘടിപ്പിക്കുന്ന പടിപാടിയാണ് റിനൈസ്സൻസ് ’18 (Renaissance’18). പരിപാടികളുടെ ഭാഗമായി കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്രചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സർക്കാരിന്റെ അവാർഡും, വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ ബുദ്ധനെ എറിഞ്ഞ കല്ല് എന്ന കൃതിക്ക് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡും നേടിയ ശ്രീ രവി ചന്ദ്രൻ സി യു കെ സന്ദർശിക്കുന്നു.

ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ തേടിയുമുള്ള ഈസംവാദ യാത്രയിലേക്ക് മനുഷ്യനെ സ്നേഹിക്കാന്‍, മാനവികതയെ പുണരാന്‍ താത്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

വേദികളുടെ വിശദ വിവരങ്ങൾ താമസിയാതെ അറിയിക്കുന്നതായിരിക്കും

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഡിജോ സേവ്യർ – 07702873539, രാജേഷ് രാമൻ -07847002934, സന്തോഷ് റോയ് – 07415500102 (കൺവീനർ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more