1 GBP = 104.15
breaking news

വിര്‍ച്വല്‍ സംവാദം അംഗീകരിക്കാതെ ട്രംപ് പിന്മാറി; രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി

വിര്‍ച്വല്‍ സംവാദം അംഗീകരിക്കാതെ ട്രംപ് പിന്മാറി; രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം റദ്ദാക്കി. വിര്‍ച്വല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന തീരുമനാത്തില്‍ ട്രംപ് ഉറച്ചുനിന്നതോടെ സംവാദം റദ്ദാക്കുകയാണെന്ന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 15നാണ് സംവാദം നിശ്ചയിച്ചിരുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവാദം പൊതുജനാഭിപ്രായ രൂപീകരണത്തില്‍ അതിനിര്‍ണ്ണായകമായാണ് കരുതപ്പെടുന്നത്. ഒക്ടോബര്‍ 15 ന് രണ്ടാം സംവാദവും ഒക്ടോബര്‍ 22 ന് അന്തിമസംവാദവും കഴിഞ്ഞ് നവംബര്‍ 3ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് മുന്‍പ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സംവാദം നടക്കില്ലെന്നും 22ലെ സംവാദത്തെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അന്തിമസംവാദമായി കണക്കാക്കണമെന്നും ഡിബേറ്റ് കമ്മീഷന്‍ വ്യക്തത വരുത്തി.

ട്രംപ് കൊവിഡ് ബാധിതനായതിനെത്തുടര്‍ന്നാണ് രണ്ടാം പ്രസിഡന്‍ഷ്യല്‍ സംവാദം വിര്‍ച്വല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ കമ്മീഷന്‍ തീരുമാനമെടുത്തത്. എന്നാല്‍ വിര്‍ച്വല്‍ ഫോര്‍മാറ്റിലുള്ള ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പ്പര്യമില്ലെന്ന് ട്രംപ് നിലപാട് കടുപ്പിക്കുകയും പ്രസിഡന്റ് രോഗബാധിതനായ സാഹചര്യത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കില്ലെന്ന് ബൈഡന്‍ ഉറപ്പിക്കുകയും ചെയ്തതോടെ കമ്മീഷന് സംവാദം റദ്ദാക്കേണ്ടി വരികയായിരുന്നു. താന്‍ സുഖംപ്രാപിച്ചുവെന്ന് ട്രംപും അദ്ദേഹത്തിന് പൊതുപ്രചരണത്തിനിറങ്ങാമെന്ന് വൈറ്റ്ഹൗസ് ഫിസിഷ്യനും പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പ്രസിഡന്റ് കൊവിഡ് നെഗറ്റീവായോ എന്നത് സംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്

പൊതുജനങ്ങള്‍ക്ക് ചോദ്യംചോദിക്കാന്‍ അവസരമുണ്ടായിരുന്ന ഒരേയൊരു ഡിബേറ്റാണ് ട്രംപ് മൂലം ഒഴിവായതെന്നും ഇത് ലജ്ജാകരമാണെന്നും ബൈഡന്റെ വക്താവ് ആന്‍ഡ്ര്യൂ ബേറ്റ്‌സ് പറഞ്ഞു. ധൈര്യമില്ലാത്തതുകൊണ്ടാണ് ട്രംപ് ചോദ്യങ്ങളെ നേരിടാത്തതെന്നും ബൈഡന്‍ പരിഹസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more