1 GBP = 104.13
breaking news

പി.എൻ.ബി തട്ടിപ്പ്: നീരവ് മോദിയുടെ സി.എഫ്.ഒ വിപുൽ അംബാനി അറസ്‌റ്റിൽ

പി.എൻ.ബി തട്ടിപ്പ്: നീരവ് മോദിയുടെ സി.എഫ്.ഒ വിപുൽ അംബാനി അറസ്‌റ്റിൽ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിയ കേസിൽ രത്നവ്യാപാരി നീരവ് മോദിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിപുൽ അംബാനിയുൾപ്പെടെ നാല് പേരെ കൂടി മുംബയിൽ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു. അംബാനി സ്ഥാപകൻ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുലിനെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനായ വിപുലിനെ കൂടാതെ നീരവ് മോദിയുടെയും മെഹുൽ ചോസ്‌കിയുടെയും കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് അറസ്‌റ്റിലായിരിക്കുന്നത്.

അതേസമയം, ശമ്പളത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ക്ഷമ പഠിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാർക്ക് നീരവ് മോദി കത്തച്ചു. കഴിഞ്ഞ ദിവസം ആർ.ബി.ഐയ്‌ക്ക് നീരവ് മോദി അയച്ച കത്തും പുറത്തായിരുന്നു. എന്നാൽ താൻ എവിടെയാണെന്ന കാര്യം നീരവ് കത്തിൽ വ്യക്തമാക്കിയിട്ടില്ല. കേസിനെ തുടർന്ന് കേസിന്റെ രാജ്യം വിട്ട നീരവ് ഇപ്പോൾ ന്യൂയോർക്കിലുണ്ടെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി നീരവ് മോദിയെ കണ്ടെത്താൻ സി.ബി.ഐ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും വിവരം കൈമാറിയിട്ടുണ്ട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് നീരവ് മോദി പോവുകയാണെങ്കിൽ അക്കാര്യം ഉടനെ തന്നെ സി.ബി.ഐയെ അറിയിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more