1 GBP = 104.15
breaking news

എതിര്‍ത്തിട്ടും ദ്രോഹം തുടര്‍ന്നു, ആരും സഹായിച്ചില്ല! ദംഗല്‍ നായികയെ വിമാനത്തില്‍ അപമാനിച്ച വ്യാപാരി അറസ്റ്റില്‍; പിടിയിലായത് മുംബൈ ബിസിനസുകാരന്‍ വികാസ് സച്ച്‌ദേവി

എതിര്‍ത്തിട്ടും ദ്രോഹം തുടര്‍ന്നു, ആരും സഹായിച്ചില്ല! ദംഗല്‍ നായികയെ വിമാനത്തില്‍ അപമാനിച്ച വ്യാപാരി അറസ്റ്റില്‍; പിടിയിലായത് മുംബൈ ബിസിനസുകാരന്‍ വികാസ് സച്ച്‌ദേവി

ന്യൂ​ഡ​ൽ​ഹി: ദം​ഗ​ൽ ന​ടി സൈ​റ വ​സി​മി​നു നേ​രേവി​മാ​ന​ത്തി​ൽ ലൈം​ഗി​ക ആ​ക്ര​മ​ണത്തി​നു ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​കാ​സ് സ​ച്ദേ​വ് എ​ന്ന മു​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നെ​യാ​ണ് മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മും​ബൈ​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. നി​ല​വി​ൽ മും​ബൈ​യി​ലെ ഹി​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ള്ള അ​ക്ര​മി​യെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.ഡ​ൽ​ഹി​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ വി​സ്താ​ര വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വെ സൈ​റ​യു​ടെ സീ​റ്റി​നു പി​ന്നി​ൽ ഇ​രു​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് പ​തി​നെ​ട്ടു വ​യ​സ് തി​ക​യാ​ത്ത ന​ടി​ക്കു​നേ​രേ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ച​ത്.

പി​ന്നി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ ത​ന്‍റെ കാ​ൽ ഉ​പ​യോ​ഗി​ച്ച് സൈ​റ​യു​ടെ പി​ന്നി​ലും ക​ഴു​ത്തി​ലും ഉ​ര​സു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന താ​ൻ ഞെ​ട്ടി​യു​ണ​ർ​പ്പോ​ഴാ​ണ് അ​ക്ര​മി​യു​ടെ കാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു സൈ​റ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ വെ​ളി​പ്പെ​ടു​ത്തി. പി​ന്നി​ലി​രു​ന്ന​യാ​ൾ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും സൈ​റ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സൈ​റ സം​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​ത്.
അ​ക്ര​മി​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ സൈ​റ ശ്ര​മി​ച്ചെ​ങ്കി​ലും മ​ങ്ങി​യ വെ​ളി​ച്ച​മാ​യ​തി​നാ​ൽ ഇ​തി​നു സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ അ​ക്ര​മി കാ​ൽ ഉ​പ​യോ​ഗി​ച്ച് ഉ​ര​സു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. പ​ത്തു​മി​നി​റ്റ് നേ​ര​ത്തേ​ക്ക് അ​തി​ക്ര​മം നീ​ണ്ടു​നി​ന്നെ​ന്ന് സൈ​റ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ന​ടി​യു​ടെ മും​ബൈ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും വി​മാ​ന​ക്ക​ന്പ​നി​യി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും എ​യ​ർ വി​സ്താ​ര അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​മാ​നം ഇ​റ​ങ്ങാ​ൻ തു​ട​ങ്ങു​ന്പോഴാ​ണ് ന​ടി സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച​തെ​ന്നും സീ​റ്റ്ബെ​ൽ​റ്റ് ധ​രി​ച്ചി​രി​ക്കു​ന്പോ​ൾ ന​ട​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ജീ​വ​ന​ക്കാ​ർ അ​ടു​ത്ത് എ​ത്താ​തി​രു​ന്ന​തെ​ന്നും വി​മാ​ന​ക്ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more