1 GBP = 104.15
breaking news

വിജയ് മല്യ രാജ്യത്തിന്റെ നിയമത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തുന്നത് ശരിയല്ല; വിമര്‍ശനവുമായി യു.കെ ഹൈക്കോടതി

വിജയ് മല്യ രാജ്യത്തിന്റെ നിയമത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തുന്നത് ശരിയല്ല; വിമര്‍ശനവുമായി യു.കെ ഹൈക്കോടതി

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പില്‍ രാജ്യം വിട്ട വ്യവസായി വിജയ് മല്യ നിയമത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് യു.കെ ഹൈക്കോടതി. സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരുന്നതിനുമുമ്പ് മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നു.

എന്നാലിപ്പോള്‍ മല്യ യുകെയില്‍ സ്ഥിര താമസമാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. നോണ്‍ റെസിഡന്റ് ടാക്‌സ് പേയര്‍ എന്ന നിലയിലാണ് മല്യ ഇപ്പോള്‍ താമസമാക്കിയിരിക്കുന്നതെന്നും കോടതി പറഞ്ഞു.

അതേസമയം  തന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യയില്‍ 13 ബാങ്കുകള്‍ക്കായി 6203 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. ബ്രിട്ടണില്‍ നിലവില്‍ മല്യയുടെ പേരിലുള്ള നിക്ഷേപങ്ങളും സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കയാണ്.

പതിനേഴ് ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയന്നാണ് മല്യയ്ക്ക് മേലുള്ള കേസ്. ഇതേത്തുടര്‍ന്ന് ഇയാള്‍ ബ്രിട്ടനിലേക്ക് കടന്നുകളഞ്ഞു.

ബ്രിട്ടനിലേക്ക് കടന്ന മല്യയെ സാമ്പത്തിക തട്ടിപ്പു കേസില്‍ പിടികിട്ടാപ്പുള്ളിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് ജുലൈയില്‍ ആരംഭിക്കാനിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more