1 GBP = 104.21
breaking news

ശമ്പള കുടിശ്ശിക: വിജയ്​ മല്യയുടെ ആഢംബര യാനം പിടിച്ചെടുത്തു

ശമ്പള കുടിശ്ശിക: വിജയ്​ മല്യയുടെ ആഢംബര യാനം പിടിച്ചെടുത്തു

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ്​ നടത്തി ഇന്ത്യയിൽ നിന്ന്​ കടന്നുകളഞ്ഞ മദ്യരാജാവ്​ വിജയ്​ മല്യയുടെ 603 കോടി രൂപ വില വരുന്ന ആഢംബര യാനം ​മാരിടൈം യൂണിയൻ അധികൃതർ കണ്ടു​െകട്ടി. ജീവനക്കാർക്ക്​ ആറുകോടി രൂപ ശമ്പളകുടിശ്ശിക നൽകാനുള്ളതിനാലാണ്​ മാൾട്ട ദ്വീപിൽ നിന്ന്​​ യാനം പിടി​െച്ചടുത്തത്​. 95 മീറ്റർ നീളമുള്ള ‘ഇന്ത്യൻ എംപ്രസ്’ മാൾട്ടയി​െലത്തിയപ്പോൾ തുറമുഖം വിട്ടു പോകുന്നത്​ അധികൃതർ തടയുകയായിരുന്നു.

യാനത്തിലെ ഇന്ത്യ, ബ്രിട്ടൻ, കിഴക്കൻ ​യൂറോപ്പ്​ എന്നിവിടങ്ങളിൽ നിന്നുള്ള 40 ഒാളം ജീവനക്കാർക്ക്​ കഴിഞ്ഞ സെപ്​തംബർ മുതലുള്ള ശമ്പളം നൽകിയിട്ടില്ല. കടൽ നിയമമായ മാരിടൈം ​ലീൻ പ്രകാരം ജീവനക്കാരുടെ ശമ്പള കുടിശ്ശികക്ക്​ പകരം യാനം കണ്ടു​െകട്ടാനുള്ള അധികാരമുണ്ട്​. ജീവനക്കാരിൽ നിന്ന്​ പരാതി ലഭിച്ചതിനാൽ, നിയമപ്രകാരം മാരിടൈം യൂണിയൻ നൗടിലസ്​ ഇൻറർനാഷണൽ അധികൃതർ യാനം പിടി​െച്ചടുക്കുകയായിരുന്നു.

മാസ ശമ്പളം കൃത്യമായി നൽകാൻ തങ്ങൾ പലതവണ സാവകാശം നൽകി​െയന്നും എന്നാൽ ഉടമസ്​ഥർ അതിനു തയാറാകാത്ത സാഹചര്യത്തിലാണ്​ യാനം കണ്ടു​െകട്ടിയതെന്നും മാരിടൈം യൂണിയൻ സംഘാടകൻ ഡാനി മാക്​ഗൗൻ അറിയിച്ചു. അന്താരാഷ്​ട്ര മാരിടൈം ലേബറർ കൺവെൻഷൻ പ്രകാരം ഇൻഷ്വറൻസ്​ കമ്പനിയിൽ നിന്ന്​ മൂന്ന്​ കോടി രൂപയോളം നേടിയിരുന്നെങ്കിലും അതിലും ഇരട്ടി തുക കുടിശ്ശികയുള്ളതിനാലാണ്​ യാനം പിടി​െച്ചടുത്തതെന്നും ഡാനി പറഞ്ഞു.

ഇന്ത്യയിൽ 9000 കോടിയോളം രുപ ബാങ്ക്​ തട്ടിപ്പ്​ നടത്തി മുങ്ങിയ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്​തിരുന്നു. ഇൗ കേസ്​ വെസ്​റ്റ്​ മിനിസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതിയിൽ നടന്നു വരികയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more