1 GBP = 104.13
breaking news

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 ആയി

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 ആയി

ഭോ​പ്പാ​ൽ: മധ്യപ്രദേശിലെ വിദിഷയിൽ കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയിൽ വ്യാഴാഴ്ച്ച വൈകിട്ടാണ് ദാരുണ സംഭവം നടന്നത്.

എട്ട് വയസ്സുള്ള പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കിണറിന്റെ മതിൽ ഇടിഞ്ഞാണ് മുപ്പതോളം പേർ കിണറ്റിലേക്ക് വീണത്. 19 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. അമ്പത് അടിയോളം ആഴമുള്ള കിണറ്റിൽ ഇരുപത് അടിയോളം വെള്ളമുണ്ടായിരുന്നു.

സംഭവസ്ഥലത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും ഒരുക്കും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും താൻ നേരിട്ട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more