ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്
സീറോ മലബാര്‍ ക്രൈസ്തവര്‍ ഈ മാസം 27 മുതല്‍ 50 നോമ്പിലേക്കു പ്രവേശിക്കുകയാണ്. ഈ അവസരത്തില്‍ കാര്‍ഡിഫിലെ വിശ്വാസികള്‍ക്കായി ആദ്യമായി തങ്ങളുടെ പാരമ്പര്യത്തിലും വിശ്വാസത്തിലും ആഴ്ന്നിറങ്ങിയ ചാരംപൂശല്‍ അല്ലെങ്കില്‍ കുരിശുവര തിരുനാള്‍ ഫെബ്രുവരി 27 ന് വൈകുന്നേരം 7.30 മണിക്ക് കാര്‍ഡിഫ് സെന്റ് പീറ്റേഴ്‌സ് പള്ളയില്‍ വച്ച് ആഘോഷിക്കുന്നു എന്ന് ജോര്‍ജ് പുത്തൂര്‍ അച്ചന്‍ അറിയിച്ചിരിക്കുന്നു.
കുരിശുവരതിരുനാള്‍ അഥവാ വിഭൂതിത്തിരുനാളിന് എല്ലാ കാതോലിക്കാ വിശ്വാസികളും രാവിലെ പള്ളിയില്‍ പോയി കുരുത്തോല വെഞ്ചിരിച്ചു, കത്തിച്ചു ചാരമാക്കിയ കരികൊണ്ട് നെറ്റിയില്‍ കുരിശു വരക്കുന്നു. യുകെയിലെ ജീവിതരീതി വ്യത്യസ്തമായതുകൊണ്ടാണ് ഈ തിരുന്നാള്‍ വൈകുന്നേരം ആഘോഷിക്കുന്നത് എന്ന് ജോര്‍ജ് അച്ചന്‍ പറഞ്ഞു.
സുറിയാനി പാരമ്പര്യത്തില്‍ ചാരം പൂശല്‍ അഥവാ കുരിശുവര തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്ക് പ്രവേശിക്കുക. ക്രിസ്തു മരുഭൂമിയില്‍ 40 രാവും പകലും ഉപവസിച്ചതിനെ അനുസ്മരിച്ചാണ് പരമ്പരാഗത അനുഷ്ടാനമായ വലിയനോമ്പ്. അമ്പത് ദിവസത്തേക്ക് നോയമ്പ് ആചരിക്കുന്ന വിശ്വാസികള്‍ തങ്ങളുടെ ഭക്ഷണത്തില്‍ നിന്നും മത്സ്യവും മാംസവും മുട്ടയും ഒഴിവാക്കി ഭക്ഷണത്തില്‍ മിതത്വവും ലാളിത്വവും പുലര്‍ത്തി പ്രാര്‍ത്ഥനയും പരിത്യാഗവും ചെയ്ത് ജീവിതത്തെ ആത്മീയമായി നവീകരിക്കുന്ന പുണ്യദിനങ്ങളാണിത്. ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന സുപ്രധാന കാലമാണിത്. ഉയിര്‍പ്പുതിരുനാള്‍ വരെ നീളുന്ന വലിയ നോമ്പില്‍ ദേവാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുകയും ദാനധര്‍മ്മം ചെയ്യുകയും കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് നോമ്പ് കര്‍മ്മങ്ങളുടെ ഭാഗമാണ്. കാല്‍വരി യാത്രയെ അനുസ്മരിച്ചു കുരിശിന്റെ വഴിയും പീഡാനുഭവവായനയും ധ്യാനങ്ങളും വിശ്വാസികള്‍ക്ക് ചൈതന്യം പകരുന്നു. ആത്മനവീകരണത്തിനുതകുന്ന ധ്യാനങ്ങളുടെയും പ്രാര്‍ത്ഥന ശുശ്രുഷകുളുടെയും പ്രധാന വേളയും ഇതുതന്നെ.
ഈ അവസരത്തില്‍ യുകെയിലെ ജീവിതരീതിയില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനക്കായി മാറ്റിവക്കുകയും ത്യാഗവും ദാനധര്‍മങ്ങളും കൂടാതെ ഭക്ഷണരീതിയില്‍ മിതത്വവും പാലിച്ചും ഈ പുണ്ണ്യനാളുകളുടെ അനുഗ്രഹം പ്രാപിക്കുവാന്‍ നമുക്ക് ശ്രമിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
ഫാ. ജോര്‍ജ് പുത്തൂര്‍ : 07958408274
ഫാ. ആംബ്രോസ് മാളിയേക്കല്‍ : 07975560127
ഫാ. ജിമ്മി സെബാസ്റ്റ്യന്‍ :07922042749
Venue:
St. Peter’s Church,
St. Peter’s Street,
Carrdiff, CF24 3BA
click on malayalam character to switch languages