1 GBP = 107.78
breaking news

‘തൃശൂർ ബിജെപിക്ക് കിട്ടാൻ എക്സാലോജിക്ക്, കരുവന്നൂർ സെറ്റിൽമെന്റ് സംശയിക്കുന്നു’: വി ഡി സതീശൻ

‘തൃശൂർ ബിജെപിക്ക് കിട്ടാൻ എക്സാലോജിക്ക്, കരുവന്നൂർ സെറ്റിൽമെന്റ് സംശയിക്കുന്നു’: വി ഡി സതീശൻ


എക്സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയില്ല. സിബിഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ കേസിൽ മുഖ്യമന്തിയിലേക്ക് അന്വേഷണം എത്തിയില്ലല്ലോ. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട ഏജൻസികളാണ്.

സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്. സംഘ്പരിവാറും കേരളത്തിലെ സിപിഐഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വൻ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. സിബിഐ തെറ്റായ വഴിയിൽ അന്വേഷണം കൊണ്ടുപോയാൽ പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കും. അധികാരം ദുർവിനിയോഗം ചെയ്യാനോ സെറ്റിൽമെന്റിനോ അനുവദിക്കില്ല.

തൃശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തൃശുരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണ്. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയർത്തി ഇത്തവണ യുഡിഎഫ് ജയിക്കും. ഒരു സീറ്റിൽ പോലും ബിജെപി ജയിക്കില്ല. അക്കാര്യം ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more