1 GBP = 107.76
breaking news

വീ ഡി സതീശൻ എംഎൽഎ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ മുഖ്യ പ്രഭാഷണം നടത്തും; “സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി” സെമിനാർ നാളെ.

വീ ഡി സതീശൻ എംഎൽഎ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ മുഖ്യ പ്രഭാഷണം നടത്തും; “സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി” സെമിനാർ നാളെ.

അപ്പച്ചൻ കണ്ണഞ്ചിറ

കേംബ്രിഡ്ജ്: പ്രതിപക്ഷ നേതാവും, KPCC വൈസ് പ്രസിഡണ്ടുമായ വീ ഡി സതീശൻ എംഎൽഎ നാളെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വർക്കേഴ്സ് യൂണിയനും, ARU സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കു ചേരും. ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന “സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി” സെമിനാറിൽ വീഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

നാളെ നവംബർ 18-ന് ശനിയാഴ്ച ഉച്ചക്ക് 12:30 ന് ആംഗ്ലിയാ റസ്കിൻ യൂണിവേഴ്സിറ്റി ലെക്ച്ചർ ഹാളിൽ ഒരുക്കിയിരിക്കുന്ന സെമിനാറിൽ എത്തുന്ന വി ഡീ സതീശൻ എംഎൽഎ ക്കു ഇന്ത്യൻ വർക്കേഴ്സ് യൂണിയനും, ARU വിദ്യാർത്ഥി യൂണിയനും, കോൺഗ്രസ്സ് അനുഭാവികളും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

വി ഡീ സതീശൻ എംഎൽഎ യോടൊപ്പം കേംബ്രിഡ്ജ് എംപി യും,ഷാഡോ മിനിസ്റ്ററുമായ ഡാനിയേൽ ഷേഷ്ണർ, കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ കമ്പൈൻഡ് ഡെപ്യൂട്ടി മേയർ കൗൺസിലർ അന്നാ സ്മിത്ത്, പ്രശസ്ത എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഷാഹിദ റഹ്‍മാൻ എന്നിവരും സംസാരിക്കും.

കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററുമായ അഡ്വ.ബൈജു തിട്ടാല സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതാണ്.

‘സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി ആംഗ്ലിയ റസ്കിൻ സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖരുടെ ചിന്തകളും വിലയിരുത്തലുകളും അഭിപ്രായങ്ങളും അനിവാര്യമായ ഭാവി രാഷ്ട്ര പുനംനിർമ്മാണത്തിലും, രാഷ്ട്രീയ സുസ്ഥിതിയിലേക്കും സൗഹാർദ്ധ അന്തരീക്ഷത്തിലേക്കുള്ള തിരിച്ചു പോക്ക്, നെഹ്രുവിയൻ സോഷ്യലിസം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാവും.

ചിന്തോദ്ധീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകളും ക്‌ളാസ്സുകളും ഏറെ പ്രാധാന്യത്തോടെയാണ് ജനാധിപത്യ വിശ്വാസികൾ നോക്കിക്കാണുന്നത്.

ആംഗ്ളീയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more