1 GBP = 104.15
breaking news

ഏഷ്യൻ ഗെയിംസ് പായ്‌വഞ്ചി തുഴയൽ മൽസരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ നേട്ടം

ഏഷ്യൻ ഗെയിംസ് പായ്‌വഞ്ചി തുഴയൽ മൽസരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ നേട്ടം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് പായ്‌വഞ്ചി തുഴയൽ മൽസരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ നേട്ടം. വനിതകളുടെ 49ഇആർ എഫ്.എക്സ് വിഭാഗത്തിൽ വർഷ ഗൗതം-ശ്വേത സെർവേഗർ കൂട്ടുകെട്ടാണ് വെള്ളി മെഡൽ നേടിയത്. 15 റേസ് പൂർത്തിയാക്കിയപ്പോൾ 40 പോയിന്‍റാണ് ഇരുവരും ചേർന്ന് നേടിയത്.

പുരുഷന്മാരുടെ 49ഇആർ എഫ്.എക്സ് വിഭാഗത്തിൽ വരുൺ തക്കാർ അശോകും ചെങ്ങപ്പ ഗണപതി കേളപന്ദയും വെങ്കലം നേടിയിട്ടുണ്ട്. 15 റേസ് പൂർത്തിയാക്കിയപ്പോൾ 53 പോയിന്‍റ് നേടി.

വനിതകളുടെ ഒാപ്പൻ ലേസർ 4.7 വിഭാഗത്തിൽ ഹർഷിത തോമർ വെങ്കല മെഡലും നേടി. 12 റേസ് പൂർത്തിയാക്കിയപ്പോൾ 62 പോയിന്‍റ് നേടി.

ഒാപ്പൻ ലേസർ 4.7 വിഭാഗത്തിൽ ഇന്ത്യയുടെ ഗോവിന്ദ് ബെരാഗി നാലാം സ്ഥാനത്തും ലേസർ റേഡിയൽ സെയ് ലിങ് വിഭാഗത്തിൽ നെത്ര കുമനൻ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. 13 സ്വർണവും 21 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ ആകെ 59 മെഡലുകളുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more