1 GBP = 103.94
breaking news

യുക്മ മുൻ പ്രസിഡന്റ് വർഗീസ് ജോണിന്റെ ഭാര്യാപിതാവ് പി.ടി. ചാക്കോ നിര്യാതനായി…

യുക്മ മുൻ പ്രസിഡന്റ് വർഗീസ് ജോണിന്റെ ഭാര്യാപിതാവ് പി.ടി. ചാക്കോ നിര്യാതനായി…
വോക്കിംഗ്:-  യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും യുക്മയുടെ മുൻ പ്രസിഡന്റുമായ വര്‍ഗീസ്‌ ജോണിന്‍റെ ഭാര്യ ലവ് ലി യുടെ വത്സല പിതാവ് ചെമ്മനാകരി മരിയ ഭവനില്‍ പി. ടി. ചാക്കോ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ആയിരുന്നു മരണം സംഭവിച്ചത്. ഭാര്യ മേരിക്കുട്ടി (തലയോലപ്പറമ്പ് മാന്നാര്‍ പനയ്ക്കല്‍ കുടുംബാംഗം). മക്കള്‍ ടോമി, ബീന, സിസ്റ്റര്‍ റാണി, ജോളി, ലൗലി വര്‍ഗീസ്‌ (യുകെ), പരേതനായ തങ്കച്ചന്‍. മരുമക്കള്‍: ലൈസമ്മ (മാടശ്ശേരില്‍ കോട്ടയം), സണ്ണി (വാണിയപുരക്കല്‍, പുളിങ്കുന്ന്), ആന്റണി (ഐരേഴത്ത് വൈക്കം) വര്‍ഗീസ്‌ ജോണ്‍,യു കെ (കലവാണി, ചേര്‍ത്തല).
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 04.30ന് ചെമ്പ് സെന്റ്‌ തോമസ്‌ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടക്കും. പരേതന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വറുഗീസ്, നാഷണൽ കമ്മിറ്റിയംഗം ജോമോൻ കുന്നേൽ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ലാലു ആൻറണി എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more