1 GBP = 104.15
breaking news

ഉഴവൂർ സംഗമം ഒക്ടോബർ 21,22 തീയ്യതികളിൽ കെറ്ററിംങ്ങിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു….

ഉഴവൂർ സംഗമം ഒക്ടോബർ 21,22 തീയ്യതികളിൽ കെറ്ററിംങ്ങിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു….

ഷിൻസൺ വഞ്ചിന്തനം

കോവിഡിന് ശേഷം ഉഴവൂർക്കാർ വീണ്ടും കണ്ടുമുട്ടാൻ ഒരുങ്ങുന്നു. ഉഴവൂർ സംഗമത്തിനുള്ള  തയ്യാറെടുപ്പുകൾ കെറ്ററിംങ്ങിൽ പുരോഗമിക്കുന്നു. ഓരോ വർഷവും വിവിധ പ്രത്യേക കാരണങ്ങളാൽ ജനമനസ്സുകളിൽ സ്ഥാനം പിടിച്ച ഉഴവൂർ സംഗമം യുകെയിലെ വലിയ ഗ്രാമമായ കെറ്ററിംങ്ങിൽ വച്ച് ഒക്ടോബർ 21, 22 തീയതികളിൽ നടത്തുമ്പോൾ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഉഴവൂർകാർ എത്തിച്ചേരും.

ഉഴവൂർക്കാരെ വരവേൽക്കാൻ കെറ്ററിംങ്ങ് ടീമംഗങ്ങൾ വളരെ ഉൽസാഹത്തോടെ തയ്യാറെടുക്കുന്നു എന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിജു കൊച്ചിക്കുന്നേൽ അറിയിച്ചു. ഗ്രാമീണ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന കെറ്ററിങ്ങിന്റെ മടിത്തട്ടിൽ വിവിധ സാമൂഹ്യ സാഹിത്യ മേഖലയിൽ നിന്നുള്ളവർ പങ്കെടുക്കും. ജന്മം കൊണ്ടും കർമ്മം കൊണ്ടും ഉഴവൂരിനെ നെഞ്ചിലേറ്റി ഇരിക്കുന്ന ഉഴവൂർക്കാർ യുകെയിലെ കെറ്ററിംങ്ങിൽ ഒത്തുചേരുമ്പോൾ അതൊരു ഉത്സവം ആയിരിക്കും.

കോവിഡ് മഹാമാരിയെ തുടർന്ന്  കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ സാധിക്കാത്തതിനാൽ യുകെയിലെ എല്ലാ ഉഴവൂർ ക്കാരും ഒത്തുചേരാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒക്ടോബർ 21, 22 തിയതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിൽ നൂറിലധികം ഫാമിലികൾ ബുക്ക് ചെയ്തു കഴിഞ്ഞു എന്ന് പ്രോഗ്രാം കോഡിനേറ്റർ ബിജു കൊച്ചിക്കുന്നേൽ അറിയിച്ചു. ജോസ് വടക്കേക്കര ചെയർമാനായും, സ്റ്റീഫൻ തറക്കറാൻ, ബിനു മുഡീകുന്നേൽ, ഷിൻസൺ വഞ്ചിന്തനം, ജോമി കിഴക്കേപ്പുറം എന്നിവർ കോഓർഡിനേറ്റേർസ് ആയുള്ള കമ്മിറ്റി എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more