1 GBP = 104.16
breaking news

യുക്മ നോർത്ത്‌വെസ്റ്റ് റീജിയൻ കായികമേള ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്കിൽ ജൂൺ ഒന്നിന്; സ്റ്റാളുകൾക്ക് വേണ്ടിയുള്ള ക്വട്ടേഷനുകളും സ്പോൺസർഷിപ്പും ക്ഷണിക്കുന്നു…

യുക്മ നോർത്ത്‌വെസ്റ്റ് റീജിയൻ കായികമേള ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്കിൽ ജൂൺ ഒന്നിന്;  സ്റ്റാളുകൾക്ക് വേണ്ടിയുള്ള ക്വട്ടേഷനുകളും സ്പോൺസർഷിപ്പും ക്ഷണിക്കുന്നു…
പുഷ്പരാജ് അമ്പലവയൽ
ലിവർപൂൾ:- ജൂൺ ഒന്നിന് ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്കിൽ നടക്കുവാൻ പോകുന്ന യുക്മ നോർത്ത്‌വെസ്റ്റ് റീജിയൻ കായികമേളയിലേക്ക് വിവിധ സ്റ്റാളുകൾ ഒരുക്കുന്നതിനുള്ള ക്വട്ടേഷനുകളും പരസ്യ ദാതാക്കളിൽ നിന്നും സ്പോൺസർഷിപ്പുകളും ക്ഷണിച്ചുകൊള്ളുന്നു. താൽപര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ  മെയ് ഒന്നിന് മുൻപായി [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ട്രഷറർ ബിജു പീറ്റർ അറിയിച്ചു.
ജൂൺ ഒന്ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാർച്ച്പാസ്റ്റോടുകൂടി ആരംഭിക്കുന്ന മൽസരങ്ങൾ വൈകിട്ട് അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. ലിവർപൂൾ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കായിക മേളയിൽ  നോർത്ത് വെസ്റ്റ് റീജിയണിലെ 13 അംഗ അസ്സോസിയേഷനുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുമെന്ന് റീജിയണൽ സ്പോർട്സ് കോഡിനേറ്റർ ബിനു വർക്കി അറിയിച്ചു.
ജൂൺ 15ന് നടക്കുന്ന ദേശീയ കായിക മേളയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന കായിക മാമാങ്കം തികച്ചും ആവേശം നിറഞ്ഞതായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ തങ്ങളുടെ അസോസിയേഷൻ പ്രതിനിധികളുമായി ബന്ധപ്പെട്ട് മെയ് മാസം 27ന് മുൻപായി രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് റീജിയൻ സെക്രട്ടറി സുരേഷ് നായർ അറിയിച്ചു.
നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ജാക്സൻ തോമസിന്റെ നേതൃത്വത്തിൽ നാഷണൽ റീജിയണൽ ഭാരവാഹികൾ കായിക മേളക്ക് നേതൃത്വം വഹിക്കും. നോർത്ത് വെസ്റ്റ് റീജിയൻ കായിക മേളയിലേക്ക് എല്ലാ അസോസിയേഷൻ നിന്നുമുള്ള പ്രതിനിധ്യം ഉറപ്പിക്കണമെന്നും, ഏവരേയും സ്വാഗതം ചെയ്യുന്നതായും റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:- 
ബിനു വർക്കി – 07846443318,
ജാക്സൺ തോമസ് – 07403863777,
സുരേഷ് നായർ – 07886653468
റീജിയണൽ കായികമേള നടക്കുന്ന വേദിയുടെ വിലാസം:-
ലിതർലാൻഡ് സ്പോർട്സ് പാർക്, ബൗണ്ടറി റോഡ്,
ലിതെർലാൻഡ്,
 L21 7NW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more