1 GBP = 104.15
breaking news

ചാരിറ്റി പ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി യുക്മ ദേശിയ കമ്മിറ്റി അംഗം സുരേഷ് കുമാർ…

ചാരിറ്റി പ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി യുക്മ ദേശിയ കമ്മിറ്റി അംഗം സുരേഷ് കുമാർ…

നോർത്താംപ്റ്റൺ:- പൊന്നു പോലെ അഞ്ച് വർഷത്തിലധികമായി പരിപാലിച്ച് വളർത്തിക്കൊണ്ടുവന്ന തന്റെ തലമുടിയെ കാൻസർ ചാരിറ്റിക്ക് വേണ്ടി മുറിച്ചു മാറ്റി കുറച്ചു സുമനസ്സുകളുടെ സ്‌പോൺസർഷിപ്പ് കൊണ്ട് ഒരു ദിവസം കൊണ്ട് 1500 പൗണ്ടോളം  ശേഖരിച്ച് യുക്മ ദേശിയ കമ്മിറ്റി അംഗവും  മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൺന്റെ പ്രസിഡന്റുറുമായ ശ്രീ സുരേഷ് കുമാർ മാതൃകയായിരിക്കുകയാണ്.

അശരണരോടൊപ്പവും മറ്റുള്ളവരുടെ ആവശ്യങ്ങളിലും എന്നും ഒപ്പം നിൽക്കുന്ന സുരേഷ് കുമാർ കേരളത്തിലെ പ്രളയ ദുരന്തത്തിൽ അകപ്പെട്ടവർക്ക് വേണ്ടി ദുരിതാശ്വാസ പ്രവർത്തനത്തിൽ ദിവസങ്ങളോളം ഏർപ്പെട്ടതിന് ശേഷമാണ് തിരികെ യുകെയിെലത്തി വീണ്ടും ചാരിറ്റി പ്രവർത്തനങ്ങളിൽ സ്വന്തം തലമുടി മുറിച്ചു കൊണ്ട് സജീവമായത്.
തിരുവല്ല നിരണം ഉണ്ടീലത്ത് ഗോപാലകൃഷ്ണൻ വസുമതി ഇവരുടെ മകനാണ് സുരേഷ്. ബിന്ദു സുരേഷ് ആണ് ഭാര്യ. എലെവൽ വിദ്യാർത്ഥിനിയായ പാർവ്വതി സുരേഷ്, ഇയർ 9 വിദ്യാർത്ഥിയായ പ്രണവ് എന്നിവർ മക്കളാണ്.
15 വർഷമായി എസ്.കെ ഇക്ട്രിക്കൽ എന്ന സ്ഥാപനം നടത്തി വരികയാണ് സുരേഷ്.   സുരേഷ് കുമാറിന്റെ ഈ സൽകർമ്മത്തിൽ എളിയ സംഭാവനകൾ നൽകി പങ്കാളികളാകാൻ താൽപ്പര്യമുള്ളവർക്ക്  താഴെ പറയുന്ന നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്.
ജോബി – 07830742941
സുരേഷ് കുമാർ – ‭07903 986970

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more