- കലാഭവൻ ലണ്ടൻ്റെ ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ ഞായറാഴ്ച പ്രസ്ത സിനിമാ താരം രചന നാരായണൻകുട്ടി എത്തുന്നു...
- യു.കെയിലെ പ്രമുഖ മലയാളി വ്യവസായി മോഹൻ കുമാരൻ (66) ഈസ്റ്റ് ഹാമിൽ നിര്യാതനായി.
- ബ്രസീലിയൻ കൊറോണ വൈറസ് വേരിയന്റ്; സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള യാത്രക്കാർക്ക് നിരോധനമേർപ്പെടുത്തി യുകെ
- ആർ-റേറ്റ് '0.6 ലേക്ക് താഴുന്നു', യുകെയിലെ പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 7.5 ശതമാനം
- കാശ്മീർ വിഷയത്തിൽ പരിഹാര നടപടികൾ ആവശ്യമെന്ന് ബ്രിട്ടീഷ് എംപിമാർ
- അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ഉത്തര കൊറിയയുടെ പുതിയ വെല്ലുവിളി
- കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്
പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 26…. ഔദ്യോഗീക ഉദ്ഘാടനം ഡിസംബർ12 ശനിയാഴ്ച; ഇ മെയിലിലൂടെ മത്സരാർത്ഥികൾക്ക് വീഡിയോകൾ അയക്കാം…..യാത്ര ഒഴിവാക്കി ദേശീയ മേളയിൽ പങ്കെടുക്കാമെന്നതിനാൽ ഇതിനകം നിരവധി പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു……
- Nov 23, 2020

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബർ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെർച്വൽ നഗറിൽ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെർച്വൽ നഗറിൽ ദേശീയമേളക്ക് തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.
വെർച്വൽ പ്ലാറ്റ്ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോൾ, കഴിഞ്ഞ പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഈ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ ഈ വർഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 26 വ്യാഴാഴ്ച വരെ ദീർഘിപ്പിച്ചിട്ടുണ്ട്. നവംബർ 30 തിങ്കളാഴ്ച രാത്രി 12 മണിക്ക് മുൻപായി, നിബന്ധനകൾ പാലിച്ചുകൊണ്ട് മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
മത്സരത്തിനുള്ള വീഡിയോകൾ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മെയിൽ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ – മെയിൽ lD കൾ താഴെ കൊടുത്തിരിക്കുന്നു.
1. KIDS – uukmavk20kids@gmail.com
2.SUB JUNIORS – uukmavk20subjuniors@gmail.com
3.JUNIORS –uukmavk20juniors@gmail.com
4. SENIORS – uukmavk20seniors@gmail.com
മുൻപ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെർച്ചൽ കലാമേള – 2020യുടെ പ്രസംഗ മത്സരത്തിൻ്റെ വിഷയങ്ങളും ഇതോടൊപ്പം കൊടുക്കുന്നു.
പ്രസംഗ വിഷയങ്ങൾ :-
സീനിയേഴ്സ് – പ്രവാസി മലയാളിയുടെ സ്വത്വ ചിന്ത വ്യതിയാനങ്ങൾ കോവിഡിനു മുൻപും ശേഷവും
ജൂനിയേഴ്സ് – ഇംഗ്ലീഷ് – The importance of arts in education
മലയാളം – കോവിഡ് കാലത്തെ അതിജീവനം: കുടുംബം – സമൂഹം
സബ് ജൂനിയേഴ്സ് – മലയാളം – മൂല്യബോധവും കുട്ടികളും
ഇംഗ്ലീഷ് – My dream and my ambition
യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, നഴ്സിംഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്.
കലാമേള നഗർ നാമകരണത്തിനും ലോഗോ രൂപകൽപ്പന ചെയ്യുന്നതിനുമായുള്ള വാശിയേറിയ മത്സരങ്ങളോടെയായിരുന്നു പതിനൊന്നാമത് യുക്മ ദേശീയ മേളയുടെ തയ്യാറെടുപ്പുകൾ തുടങ്ങിയത്. നഗറിന് പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോർക് ഷെയർ & ഹംമ്പർ റീജിയണിലെ, കീത്തിലി മലയാളി അസോസിയേഷനിൽ നിന്നുമുള്ള ഫെർണാണ്ടസ് വർഗ്ഗീസ് ആണ്. കൂടാതെ ജിജി വിക്ടർ, ടെസ്സ സൂസൻ ജോൺ, സോണിയ ലുബി എന്നിവർക്ക് പ്രോൽസാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചു.

കലാമേള ലോഗോ മത്സരത്തിൽ ഈസ്റ്റ്ബോണിൽ നിന്നുമുള്ള സജി സ്കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ (സീമ) ഈസ്റ്റ് ബോണിൻ്റെ പി ആർ ഒ കൂടിയാണ് സജി സ്കറിയ. നഗർ-ലോഗോ മത്സര വിജയികളെ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.
സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച “LET’S BREAK IT TOGETHER”ൻ്റെ ഗംഭീര വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കലാമേളയുടെ മത്സര നിബന്ധനകൾ വിവരിച്ചുകൊണ്ടുള്ള ഇ-മാന്വൽ അംഗ അസോസിയേഷനുകൾക്ക് നേരത്തേ തന്നെ അയച്ചുകൊടുത്തിരുന്നു.
ദീർഘമായ യാത്രകൾ ഒഴിവാക്കി ദേശീയ മേളയിൽ നേരിട്ട് പങ്കെടുക്കാമെന്നത് പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ മത്സരാർത്ഥികളെയും മാതാപിതാക്കളെയും കൂടുതലായി ആകർഷിക്കുന്നു എന്നാണ് ഇതുവരെയുമുള്ള രജിസ്ട്രേഷൻ പുരോഗതി വ്യക്തമാക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ പറഞ്ഞു.
കലാമേളയുമായി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദേശീയ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ (07946565837), വൈസ്പ്രസിഡന്റ് ലിറ്റി ജിജോ (07828424575) തുടങ്ങിയവരുമായോ, അതാത് റീജിയണൽ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.
യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ ദേശീയ കലാമേള ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യുമ്പോൾ പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളത് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയും കൂടിയാണ്. ഇനിയും മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ളവരെക്കൂടി പങ്കെടുപ്പിച്ചു യുക്മ ദേശീയ കലാമേളയുടെ ശോഭ വർദ്ധിപ്പിക്കുവാൻ എല്ലാ യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ നേതാക്കൻമാരോടും, പ്രവർത്തകരോടും ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.
Latest News:
വീക്കെൻഡ് കുക്കിംഗ്…. പാൻകേക്
സണ്ണിമോൻ മത്തായി, യുക്മ ന്യൂസ് ടീം സ്വാദേറിയ പാൻകേക് തയ്യാറാക്കുന്ന വിധംചേരുവകള്പ്ലെയിന് ഫ്ലോ...കലാഭവൻ ലണ്ടൻ്റെ ഇൻ്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ ഞായറാഴ്ച പ്രസ്ത സിനിമാ താരം രചന നാരായണൻകുട്ടി എത്തുന്ന...
സാജു അഗസ്റ്റിൻ ലണ്ടൻ :- പ്രശസ്ത സിനിമാ താരം രചന നാരായണന്‍കുട്ടി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫ...യു.കെയിലെ പ്രമുഖ മലയാളി വ്യവസായി മോഹൻ കുമാരൻ (66) ഈസ്റ്റ് ഹാമിൽ നിര്യാതനായി.
യു.കെയിലെ പ്രമുഖ മലയാളി വ്യവസായി മോഹൻ കുമാരൻ (66) ഈസ്റ്റ് ഹാമിൽ നിര്യാതനായി.കൊല്ലം കരുനാഗപ്പള്ള...സംസ്ഥാനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോഡിട്ട് മന്ത്രി തോമസ് ഐസക്
ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറി...സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയ...
"നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?രാജാവു മറുപടി പറയും: സത്യ...ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബ...
ബിർമിംഗ്ഹാം: ഗ്ലാസ്ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ്ടാർട്ടാഗ്ലിയയുടെ ആകസ്മിക&nb...ബ്രസീലിയൻ കൊറോണ വൈറസ് വേരിയന്റ്; സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നും പോർച്ചുഗലിൽ നിന്നുമുള്ള യാത്രക...
ലണ്ടൻ: ബ്രസീലിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് വേരിയന്റിനെക്കുറിച്ചുള്ള ഭയം കാരണം തെക്കേ അമേരിക്...ആർ-റേറ്റ് '0.6 ലേക്ക് താഴുന്നു', യുകെയിലെ പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത് 7.5 ശതമാ...
ലണ്ടൻ: യുകെയിലെ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നതിന്റെ ആശ്വാസത്തിലാണ് അധികൃതർ. ആർ റേറ്റും 0.6 ലേക്ക്...
Post Your Comments Here ( Click here for malayalam )
Latest Updates
- വീക്കെൻഡ് കുക്കിംഗ്…. പാൻകേക് സണ്ണിമോൻ മത്തായി, യുക്മ ന്യൂസ് ടീം സ്വാദേറിയ പാൻകേക് തയ്യാറാക്കുന്ന വിധംചേരുവകള്പ്ലെയിന് ഫ്ലോര്‍ 200ഗ്രാംപഞ്ചസാര 50ഗ്രാംമില്ക്ക് 100എംഎല്ബട്ടര്(ഉരുക്കിയത് ) 25എംഎല്മുട്ട 2എണ്ണംവാനില എസ്സെന്‍സ് 1 ടീ സ്പൂണ്‍ പാചകം ചെയ്യുന്ന വിധംഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ചു ഒരു വിസ്ക് കൊണ്ട് ബീറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഉരുക്കിയ ബട്ടര്‍, മില്‍ക്ക്, വാനില എസ്സെന്‍സ് എന്നിവ ഒന്നൊന്നായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. പ്ലെയിന്‍ ഫ്ലോറിലേക്ക് ഒരു നുള്ള് ഉപ്പും ഒരു നുള്ള് സോഡാ പൊടിയും ചേര്‍ത്ത്
- സംസ്ഥാനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം; റെക്കോഡിട്ട് മന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്ന് പിറന്നത്. മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായിരുന്നു. 2016ലായിരുന്നുഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. അന്ന് ബജറ്റ് അവതരണം രണ്ട് മണിക്കൂർ 54 മിനിട്ട് നീണ്ടു നിന്നു. 2013 ൽ കെ. എം മാണിയുടെ രണ്ട് മണിക്കൂർ
- സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ “നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ എറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത് “.മത്തായി 25 : 39-40 സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ (16/01/2021) നടക്കും . ഡയറക്ടർ റവ.ഫാ.ഷൈജു
- ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബിർമിംഗ്ഹാം: ഗ്ലാസ്ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ്ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടിൽഅനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത. തന്റെ അനുശോചന സന്ദേശത്തിൽരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോമലബാർ സഭയുമായി ബിഷപ്പിനുണ്ടായിരുന്നഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. അഭയാർത്ഥികളുടെയുംപാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അത്താണിയായിരുന്ന ബിഷപ്പിന്റെ വിയോഗം ബ്രിട്ടനിലെപൊതുസമൂഹത്തിനു തന്നെ തീരാനഷ്ട്മാണ്ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ പൗരന്മാർനേരിടുന്ന വെല്ലുവിളികളെ നന്നായിമനസിലാക്കിയിരുന്ന അദ്ദേഹം അവരുടെവിശ്വാസങ്ങൾ പരിഗണിക്കാതെസാമൂഹ്യനീതിക്കുവേണ്ടി ധീരമായി പോരാടുകയുംതന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട്സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെശബ്ദമുയർത്തുവാൻ തന്റെ സ്ഥാനംഉപയോഗിക്കുകയും ചെയ്തു. പിതാവിന്റെആകസ്മികവേർപാടിൽ വേദനിക്കുന്ന ഗ്ലാസ്ഗോരൂപതയിലെ വിശ്വാസികളുടെ ദുഃഖത്തിൽ ഗ്രേറ്റ്ബ്രിട്ടൻ രൂപത പങ്കുചേരുന്നതായും ആത്മാവിന്റെനിത്യശാന്തിക്കായി പ്രാർഥിക്കുന്നതായും മാർജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. 2012 മുതൽ ഗ്ലാസ്ഗോ അതിരൂപതയിൽ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ്ടാർട്ടാഗ്ലിയയുടെ (70) മരണവാർത്ത ബുധനാഴ്ചഉച്ചകഴിഞ്ഞ് അതിരൂപതയുടെ ഓൺലൈൻമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ക്രിസ്മസിന് തൊട്ടുപിന്നാലെ കോവിഡ് പോസിറ്റീവ്ആയതിനെ തുടർന്ന് വസതിയിൽഐസൊലേഷനിൽ കഴിയുകയായിരുന്നബിഷപ്പിന്റെ ആകസ്മിക വിയോഗംഅതീവദുഃഖത്തോടുകൂടിയാണ് അതിരൂപതപങ്കുവച്ചത്. ആർച്ച് ബിഷപ്പ് ടാർട്ടാഗ്ലിയ 1951 ജനുവരി 11 ന്ഗ്വിഡോയുടെയും അനിത ടാർട്ടാഗ്ലിയയുടെയും മൂത്തമകനായി ഗ്ലാസ്ഗോയിൽ ജനിച്ചു – റിഡ്രിയിലെസെന്റ് തോമസ് പ്രൈമറിയിലെപ്രാഥമികവിദ്യാഭ്യാസത്തിനുശേഷം സെന്റ് മുംഗോഅക്കാദമിയിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസംപോർത്തിയാക്കി. അതിനുശേഷം ലാങ്ബാങ്കിലെസെന്റ് വിൻസെന്റ് കോളേജിലെ ദേശീയ ജൂനിയർസെമിനാരിയിൽ ചേർന്നു. പിന്നീട്അബെർഡീനിലെ ബ്ലെയേഴ്സിലെ സെന്റ് മേരീസ്കോളേജിലും പൊന്തിഫിക്കൽ സ്കോട്ട്സ്കോളേജിലും റോമിലെ പൊന്തിഫിക്കൽഗ്രിഗോറിയൻ സർവകലാശാലയിലും സഭാപഠനംപൂർത്തിയാക്കി. 1975 ജൂൺ 30 ന്ഡെന്നിസ്റ്റൗണിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ്ഗുഡ് കൗൺസലിൽ അന്നത്തെ ആർച്ച് ബിഷപ്പ്ആയിരുന്ന തോമസ് വിന്നിംഗിൽ നിന്നുംപൗരോഹിത്യം സ്വീകരിച്ചു. 2005 നവംബർ 20 ന്പെയ്സ്ലിയിലെ സെന്റ് മിറിൻസ് കത്തീഡ്രലിൽവച്ച് ബിഷപ്പായി. ആർച്ച് ബിഷപ്പ് മരിയോകോണ്ടിയുടെ പിൻഗാമിയായി 2012 ജൂലൈ 24 ന്ബിഷപ്പ് ടാർട്ടാഗ്ലിയയെ ഗ്ലാസ്ഗോ അതിരൂപതയുടെആർച്ച് ബിഷപ്പായി നിയമിച്ചു. 2006 ൽ നിർമിച്ച കുടുംബവുമായി ബന്ധപ്പെട്ടയുകെ നിയമത്തെ വിമർശിച്ചതിന് ബിഷപ്പ്ടാർട്ടാഗ്ലിയ വിവാദത്തിലായി. വിവാഹമോചനംവേഗത്തിലും എളുപ്പത്തിലും ആക്കിയ ഫാമിലി ലോആക്റ്റ് , സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായപദവി നൽകുന്ന സിവിൽ പാർട്ണർഷിപ്പ് നിയമവുംലിംഗപരമായ അംഗീകാര നിയമവും ലിംഗഭേദംഅനുവദിച്ചുകൊണ്ടുള്ള നിയമവും അദ്ദേഹം ചോദ്യംചെയ്തു. ഈ നിയമങ്ങൾ കുടുംബങ്ങളെദുർബലപ്പെടുത്തുമെന്നും നമ്മുടെ മനസ്സ്ഇരുണ്ടതായി തീരാൻ ഇടയാക്കുമെന്നും ദൈവംതന്റെ സൃഷ്ടിയിൽ എഴുതിയ പ്രകൃതിനിയമത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാൻഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2010 ൽ ഡേവിഡ് കാമറൂണിന് കത്തെഴുതിക്കൊണ്ട്അദ്ദേഹം ഇത് ആവർത്തിച്ചു: “കത്തോലിക്കാ സഭസിവിൽ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുകയോസ്വവർഗ വിവാഹം പ്രോത്സാഹിപ്പിക്കുകയോചെയ്യില്ല: ഇപ്പോൾ എന്നല്ല, ഭാവിയിലുമില്ല, ഒരിക്കലുമില്ല”. ആണവായുധശേഷിവർധിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെയും വർഗവിരുദ്ധ നിയമനിർമ്മാണത്തെയുംവെല്ലുവിളിച്ച അദ്ദേഹം ബ്രിട്ടനിലെകത്തോലിക്കാസഭയുടെ വേറിട്ട ശബ്ദമായിരുന്നു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളിൽ കത്തോലിക്കാസഭയെ തളരാതെ നയിച്ച ബിഷപ്പ് ഫിലിപ്പ്ടാർട്ടാഗ്ലിയ സാമൂഹികസമത്വത്തിന്റെ കാവലാളായാണ് അറിയപ്പെടുന്നത്,. ഫാ. ടോമി എടാട്ട് പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
- രാധേഷ് നായരുടെ പിതാവ് പി.കെ.രാധാകൃഷ്ണൻ നിര്യാതനായി. മാഞ്ചസ്റ്റർ:- ഗ്രേറ്റ് മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി സെക്രട്ടറിയും എം.എം. എ മുൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ രാധേഷ് നായരുടെ പിതാവ് തൃശൂർ പറപ്പൂക്കര പൊട്ടനാട്ട് വീട്ടിൽ പി.കെ.രാധാകൃഷ്ണൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് നാട്ടിൽ നടക്കും. രാധേഷ് നായരുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, എം.എം.എ പ്രസിഡൻ്റ് കെ. ഡി. ഷാജിമോൻ, GMMHC പ്രസിഡൻ്റ് സിന്ധു

കോവിഡിന്റെ നിഴലിലും പ്രഭകെടാത്ത പ്രതിഭകൾ……. പൂരക്കാഴ്ചകളുമായി കൊടിയിറങ്ങിയ യുക്മ ദേശീയ വെർച്വൽ കലാമേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവർ ഇവർ…. /
കോവിഡിന്റെ നിഴലിലും പ്രഭകെടാത്ത പ്രതിഭകൾ……. പൂരക്കാഴ്ചകളുമായി കൊടിയിറങ്ങിയ യുക്മ ദേശീയ വെർച്വൽ കലാമേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവർ ഇവർ….
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയിൽ പുത്തൻ ചരിത്രം എഴുതി ചേർക്കുകയായിരുന്നു. പതിനൊന്നാമത് യുക്മ ദേശീയ മേളയിൽ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ മലയാളികൾക്ക് മുന്നിലും ലോക പ്രവാസിമലയാളി സമൂഹത്തിന് മുന്നിലും അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണിവിടെ. നാട്യമയൂരം – മരിയ രാജു നൃത്ത

യുക്മയുടെ ഇടപെടല്‍ വീണ്ടും ഫലപ്രദം; ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു; മറ്റ് വിമാന സര്‍വീസുകൾക്കുള്ള സമ്മർദ്ദം തുടരും…… /
യുക്മയുടെ ഇടപെടല്‍ വീണ്ടും ഫലപ്രദം; ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു; മറ്റ് വിമാന സര്‍വീസുകൾക്കുള്ള സമ്മർദ്ദം തുടരും……
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യു.കെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരുന്നത് വീണ്ടും പ്രഖ്യാപിച്ചു. വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്ന ലണ്ടൻ – കൊച്ചി സർവ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ നിരാശപ്പെടുത്തിയിരുന്നു. യുക്മ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ചിരുന്നു. വന്ദേഭാരത് മിഷൻ ഫേസ് 9-ന്റ ഭാഗമായി ജനുവരി 26, 28, 30 ദിവസങ്ങളിൽ കൊച്ചിയിലേയ്ക്ക് ലണ്ടനിൽ

യു കെ യിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – യുക്മ………… കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് നിവേദനം………. /
യു കെ യിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – യുക്മ………… കൊച്ചിക്കു പുറമെ തിരുവനന്തരവും കോഴിക്കോടും കൂടി പരിഗണിക്കുവാൻ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർക്ക് നിവേദനം……….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യു കെ യിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു കെ മലയാളികൾ. വന്ദേഭാരത് മിഷനിലൂടെ തന്നെ വിമാസ സർവ്വീസ് പുഃസ്ഥാപിച്ചുതരണമെന്ന് ആവശ്യപ്പെട്ട് യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ

യുക്മ അംഗ അസോസിയേഷനുകളിൽ “കോവിഡ് -19 വോളണ്ടിയർ ടീം” വീണ്ടും സജീവമാകുന്നു; ഡോക്ടർമാരുടേയും ആരോഗ്യവിദഗ്ദ്ധരുടേയും സേവനം ലഭ്യമാക്കും…. /
യുക്മ അംഗ അസോസിയേഷനുകളിൽ “കോവിഡ് -19 വോളണ്ടിയർ ടീം” വീണ്ടും സജീവമാകുന്നു; ഡോക്ടർമാരുടേയും ആരോഗ്യവിദഗ്ദ്ധരുടേയും സേവനം ലഭ്യമാക്കും….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ യു കെ മൂന്നാമത്തെ “ലോക് ഡൗണി”ൽ പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ എല്ലാ യുക്മ അംഗ അസോസിയേഷനുകളിൽ മുൻപ് രൂപം കൊടുത്ത “കോവിഡ്-19 വോളണ്ടിയർ ടീം” വീണ്ടും സജീവമാകുന്നു. ഇതിനായി എല്ലാ അംഗ അസോസിയേഷനുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഇ-മെയിൽ യുക്മ ജനറൽ സെക്രട്ടറി അയച്ച് കഴിഞ്ഞു. യുക്മ ദേശീയ സമിതിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ദേശീയ

രാവിന് പുളകം ചാർത്തി പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളക്ക് സമാപനം………… ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പ്രേക്ഷകർക്ക് ആവേശമായി…….. റീജിയണൽ ചാമ്പ്യൻഷിപ്പ് ഈസ്റ്റ് ആംഗ്ലിയക്ക്…….. ലൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യൻ അസോസിയേഷൻ……. /
രാവിന് പുളകം ചാർത്തി പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളക്ക് സമാപനം………… ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പ്രേക്ഷകർക്ക് ആവേശമായി…….. റീജിയണൽ ചാമ്പ്യൻഷിപ്പ് ഈസ്റ്റ് ആംഗ്ലിയക്ക്…….. ലൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യൻ അസോസിയേഷൻ…….
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച യുക്മ ദേശീയ വെർച്വൽ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ യുക്മയുടെ പുതുവർഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ മലയാള സംസ്കാരത്തിനും കലകൾക്കും പ്രവാസ നാട്ടിൽ നൽകിവരുന്ന പ്രോത്സാഹനം

click on malayalam character to switch languages