1 GBP =

യുക്മ ഫെസ്റ്റിന് വെൽക്കം ഡാൻസുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാൻഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി…

യുക്മ ഫെസ്റ്റിന് വെൽക്കം ഡാൻസുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാൻഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി…

വർഗീസ് ഡാനിയേൽ (പി.ആർ.ഒ യുക്മ)

മാഞ്ചസ്റ്റർ:- ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഫോറം സെന്ററിൽ വൈവിധ്യമാർന്ന കലാരൂപങ്ങളും സംഗീതവുമായി കലയുടെ അനുഗ്രഹീതമായ ഒരു ദിവസത്തിന് തിരിതെളിയും. പത്തൊൻപതിന് ശനിയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വെൽക്കം ഡാൻസിന് നേതൃത്വം നൽകുന്നത് മികച്ച നർത്തകിയും അനുഗ്രഹീത കലാകാരിയും യുക്മയുടേതടക്കം നിരവധി മത്സര വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ സ്റ്റെഫി സ്രാമ്പിക്കലാണ്. എറിൻ സാജു, നേഹാ ബെന്നി എന്നിവരാണ് സ്റ്റെഫിയുടെ സംഘത്തിലെ മറ്റ് രണ്ട് പേർ.
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷനിൽ  (എം.എം.സി.എ) നിന്നുമുള്ള വനിതകളായിരിക്കും തിരുവാതിര അവതരിപ്പിക്കുക. തിരുവാതിര സംഘത്തിൽ ലിസി എബ്രഹാം, ഷിജി  ജയ്സൻ, പ്രീതി ബിജു, രജനി ഹരികുമാർ,  ദിവ്യ സനിൽ, റീനാ തോമസ്, റീനാ സിബി, ബിബി സജി എന്നിവരാണ്. തിരുവാതിര ഏറ്റവും മികച്ചതാക്കാൻ കഠിന പരിശീലനത്തിലാണ് എം.എം.സി.എയുടെ വനിതാ സംഘം.
യുകെയിലെ മികച്ച ഗായകർ അടങ്ങിയ വി4 യു ബാന്റിന്റെ ഗാനമേള കാണികൾക്ക് മികച്ച സംഗീത വിരുന്നായിരിക്കും സമ്മാനിക്കുക. യുക്മ ഫെസ്റ്റിന്റെ വേദിയിൽ ഗാനങ്ങളുമായി എത്തുന്നത് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ട്രഷറർ കൂടിയായ രഞ്ജിത്ത്  ഗണേഷ്, ഷിബു, ഷാജു ഉതുപ്പ്, ജയൻ അമ്പിളി തുടങ്ങിയവരാണ്.
എം.എം.സി.എ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന  ഡാൻസുകൾ  കാണികളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സബ് ജൂനിയർ ടീമിൽ ഏഡ്രിയേൽ അലക്സ്, ദെവീനാ ജനീഷ്, ഇസബെൽ ബിജു, അമീലിയാ ബിജു, ഇഷാനാ രഞ്ജിത്ത്, ആഞ്ചലാ മാത്യു, ആൻസാ മാത്യു, തുടങ്ങിയവരാണ്.
ജൂനിയർ ടീമിൽ ആനന്ദ് ഹരികുമാർ, നോവിയ ഷിജി, ഇവാൻ ജോബി, എൻവിസ് സജി, അന്ന ബിബിൻ, റൈന റോയ്, ലിയോണ റോയ് തുടങ്ങിയ കുട്ടികളാണ്. ദിവ്യ രഞ്ജിത്ത് ആണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
മാഞ്ചസ്റ്ററിലെ ഏറ്റവും  മികച്ച ഹാളുകളിലൊന്നായ വിഥിൻഷോ ഫോറം സെൻറിൻ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റ് 2019 പരിപാടി തികച്ചും സൗജന്യമായാണ്. യുക്‌മ പ്രസിഡന്റ് ശ്രീ. മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന  കമ്മിറ്റിയുടെ അവസാനത്തെ പരിപാടി എന്ന പ്രത്യേകതയും ഉണ്ട് യുക്മ ഫെസ്റ്റിന്. ഇന്നലെ ബെർമിംഗ്ഹാമിൽ കുടിയ യുക്മ നാഷനൽ കമ്മിറ്റി യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. യുക്മ ഫെസ്റ്റ് വൻപിച്ച വിജയമാക്കുവാൻ വേണ്ട കാര്യങ്ങൾക്ക് അന്തിമരൂപം നൽകി.
യുക്മയുടെ ക്രിസ്തുമസ് പുതുവത്സര സമ്മാനമായ യുക്മ യുഗ്രാന്റ് 2018 പദ്ധതിയുടെ  ടിക്കറ്റിന്റെ നറുക്കെടുപ്പും യുക്മ ഫെസ്റ്റിന്റെ വേദിയിൽ വച്ചാണ് നടക്കുന്നത്. യുകെയിലെ പ്രമുഖ  ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ്
സ്പോൺസർ ചെയ്യുന്ന  ഒന്നാം സമ്മാനമായി കാറും തുടർന്ന് സ്വർണനാണയങ്ങളും ഭാഗ്യശാലികളെ തേടിയെത്തും. ഇനിയും ടിക്കറ്റുകൾ  എടുക്കാത്തവർ എത്രയും വേഗം ടിക്കറ്റുകൾ കരസ്ഥമാക്കി ഭാഗ്യ പരീക്ഷണത്തിൽ പങ്കാളികളാവുക. ടിക്കറ്റ് വില്പനയിൽ നിന്നും ലഭിക്കുന്ന വരുമാനം യുക്മയുടെ ചാരിറ്റി, അസോസിയേഷൻ, യുക്മ റീജിയൻ നാഷണൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കായിട്ടായിരിക്കും ഉപയോഗിക്കുക.
മാഞ്ചസ്റ്ററിൽ വച്ച് യുക്മ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടി എന്ന പ്രത്യേകതയും യുക്മ ഫെസ്റ്റിനുണ്ട്. 700 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ഫോറം സെന്ററിൽ കാണികൾക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ ചെന്നൈ ദോശ ടീമിന്റെ ഫുഡ് കൗണ്ടറിൽ നിന്നും മിതമായ നിരക്കിൽ  ഭക്ഷണം ലഭിക്കുന്നതാണ്.  ഈ വിന്ററിൽ മാഞ്ചസ്റ്റർ മലയാളികൾക്ക് തികച്ചും സൗജന്യമായി മനസ് തുറന്ന് സന്തോഷിക്കുവാനും മികച്ച കലാപരിപാടികൾ  ആസ്വദിക്കുവാനും ലഭിക്കുന്ന  ഏറ്റവും വലിയ അവസരമായിരിക്കും യുക്മ ഫെസ്റ്റ്.
മാർവിൻ ബിനോയുടെ മാജിക്, അശോക് ഗോവിന്ദിന്റെ കോമഡി, രഞ്ജു ജോർജിന്റെ കീ ബോർഡിലെ പ്രകടനം, ട്രാഫോർഡ് നാടക സമിതിയുടെ സിഗററ്റ് കൂട് നാടകം തുടങ്ങി നിരവധി പ്രോഗ്രാമുകൾ അരങ്ങേറുന്ന യുക്മ ഫെസ്റ്റിലേക്ക്  എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണൽ കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ് വർഗ്ഗീസ് (ജനറൽ കൺവീനർ) – O7985641921
ഷീജോ വർഗ്ഗീസ് – O7852931287

Post Your Comments Here ( Click here for malayalam )

Press Esc to close
show more