1 GBP = 104.27
breaking news

യുക്മ യു – ഗ്രാൻറ് വിജയി സമ്മാനം ഏറ്റുവാങ്ങി…. ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസിന് സ്വന്തം…. യുക്മക്കൊപ്പം അലൈഡ് മോർട്ട്ഗേജ് സർവീസസിനും ഇത് അഭിമാന നിമിഷം

യുക്മ യു – ഗ്രാൻറ് വിജയി സമ്മാനം ഏറ്റുവാങ്ങി…. ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസിന് സ്വന്തം…. യുക്മക്കൊപ്പം അലൈഡ് മോർട്ട്ഗേജ് സർവീസസിനും ഇത് അഭിമാന നിമിഷം



സജീഷ് ടോം

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

    
യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം  യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ വിജയി സമ്മാനം ഏറ്റുവാങ്ങി. ലണ്ടനിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയിലായിരുന്നു യു-ഗ്രാൻറ് നറുക്കെടുപ്പ് നടന്നത്.


പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ്  ആണ് സ്വന്തമാക്കിയത് (ടിക്കറ്റ് നമ്പർ 704). എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭിയാണ്  ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവർ മക്കൾ. ഹേവാർഡ്‌സ്ഹീത്ത് പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.


കോവിഡ് വ്യാപനത്തിന്റെയും തുടർന്നുള്ള ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിലാണ് ഒരു പൊതു പരിപാടിയിൽ വച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യണമെന്ന യുക്മ ദേശീയ കമ്മറ്റിയുടെ മുൻ നിശ്ചയം നടക്കാതെ പോയത്. മറ്റ് യു-ഗ്രാൻറ് വിജയികൾക്ക് സൗകര്യപ്രദമായ വിധം സമ്മാനങ്ങൾ എത്തിച്ചുനൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ പറഞ്ഞു.  


മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ  അജീസ് കുര്യൻ രണ്ടാം സമ്മാനമായ  ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ (ടിക്കറ്റ് നമ്പർ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്ററ്യൻ (ടിക്കറ്റ് നമ്പർ 4382) സ്വന്തമാക്കി. 


ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ് – 2019 ന്റെ സമ്മാനങ്ങളും എല്ലാം സ്പോൺസർ ചെയ്തത്. യുക്മയുടെ എല്ലാ റീജിയണുകളിലും ഒരു പവൻ വീതമുള്ള  രണ്ട് സമ്മാനങ്ങൾ വീതം  ഉറപ്പ് വരുത്തികൊണ്ടായിരുന്നു  മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതി വിഭാവനം ചെയ്തത്. റീജിയൺ തലത്തിൽ വിജയികളായവർ താഴെ പറയുന്നവരാണ്:-

 
സൗത്ത് ഈസ്റ്റ്‌ റീജിയണിൽ ബോയ്സ് കൂവക്കാടൻ(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗിൽഡ്ഫോഡ്),  സൗത്ത് വെസ്റ്റ്‌ റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർ സംയുക്തമായി എടുത്ത  ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവർക്കും, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ്‌കുമാർ  മകൻ ആർത് മനോജ്‌കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ  ജ്വാല ചീഫ് എഡിറ്റർ റെജി  നന്തിക്കാട്ട് (9820), മിഡ്ലാൻഡ്സ്  റീജിയൽ നിന്നും  ജോ ഐപ്പ് (9511) (BCMC, ബർമിങ്ഹാം), സാനു  ജോസഫ് (4384) (WAM, വെഡ്നെസ്ഫീൽഡ്),  യോർക്ക്ഷെയർ  & ഹമ്പർ റീജിയണിൽ രഞ്ജി വർക്കി (7055)(WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീൽഡ്), സ്കോട്ട്ലാൻഡ്,  നോർത്ത് ഈസ്റ്റ്‌, വെയിൽസ്‌ എന്നീ സ്ഥലങ്ങളിൽ  നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്കോട്ലൻഡ്), സനീഷ് ചന്ദ്രൻ(6419) (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജിയണിൽ LIMA, ലിവർപൂൾ മുൻ സെക്രട്ടറി  എൽദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടിൽ (7404) (MMCA,  മാഞ്ചസ്റ്റർ), നാഷണൽ തലത്തിൽ  വർഗീസ് ഫിലിപ്പ് തന്റെ മകൾ ഫെബ ഫിലിപ്പിന്റെ പേരിൽ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോർഡ്) എന്നിവരാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്. 

2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവലും, 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രനും ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനാർഹർക്കുള്ള കാറുകൾ സ്വന്തമാക്കിയിരുന്നത്. യുക്മ യു-ഗ്രാൻറ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ വിജയികൾക്ക് അനുമോദനങ്ങളും ആശംസകളും  നേർന്നു.  യു-ഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി സഹകരിച്ച യുക്മയുടെ ദേശീയ ഭാരവാഹികൾ റീജിയണൽ കമ്മിറ്റി ഭാരവാഹികൾ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി  എല്ലാവരോടും യുക്മ  ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more