1 GBP = 105.40
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന്; കായിക താരങ്ങളെ വരവേൽക്കാനൊരുങ്ങി എസ് എം സി എ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന്; കായിക താരങ്ങളെ വരവേൽക്കാനൊരുങ്ങി എസ് എം സി എ

യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന് യോവിലിൽ. ഇന്ന് രാവിലെ ഒൻപത് മണിയോടെ യോവിലിലെ ഒളിമ്പ്യാഡ് അത്‌ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും കായികമേളയ്ക്ക് തുടക്കം കുറിക്കുക. തുടർന്ന് നടക്കുന്ന ഉത്‌ഘാടന സമ്മേളനത്തിൽ യുക്മ റീജിയണൽ നാഷണൽ ഭാരവാഹികൾ പങ്കെടുക്കും.

യോവിലിലെത്തുന്ന കായികതാരങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ഒരുക്കിയിട്ടുള്ളതെന്ന് എസ് എം സി എ അസോസിയേഷൻ പ്രസിഡന്റ് അനിൽ ആന്റണി സെക്രട്ടറി ഷിജുമോൻ ജോസഫ് എന്നിവർ അറിയിച്ചു.

ജൂലായ് 15 ന് നനീട്ടണിൽ നടക്കുന്ന ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയാണ് ഇന്ന് നടക്കുന്നത്. 2015 ലും കായികമേളക്ക് ആതിഥേയത്വം വഹിച്ചിട്ടുളള എസ് എം സി എ ഇക്കുറിയും ഏറെ ആവേശത്തോടെയാണ് കായികതാരങ്ങളെ സ്വീകരിക്കാനൊരുങ്ങുന്നത്.

സൗത്ത് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ, എസ് എം സി എ പ്രസിഡന്റ് അനിൽ ആന്റണി, സെക്രട്ടറി ഷിജുമോൻ ജോസഫ്, ട്രഷറർ ജോൺസൺ സെബാസ്റ്റ്യൻ, സ്പോർട്സ് കോർഡിനേറ്റർമാരായ ടോബിൻ തോമസ്, ചിഞ്ചു ടോബിൻ, സന്ധ്യ സുരേഷ്, സന്തോഷ് കുമാർ, ഗിരീഷ് കുമാർ, സൂരജ് സുകുമാരൻ, മായാ രവികുമാർ, സുരേഷ് ദാമോദരൻ, നിർമൽ ആന്റോ, ഐശ്വര്യ നിർമൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായികമേളയ്ക്കായുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്.

രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞതായും അംഗ അസ്സോസിയേഷനുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കിക്കഴിഞ്ഞതായും സെക്രട്ടറി സുനിൽ ജോർജ്ജ് വ്യക്തമാക്കി. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകര്യമുള്ള യോവിലിലെ ഒളിമ്പ്യാട് അത്ലറ്റിക് ക്ലബ്ബിൽ മിതമായ നിരക്കിൽ നാടൻ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുള്ളതായി ട്രഷറർ രാജേഷ് രാജ് പറഞ്ഞു.

വാശിയേറിയ വടംവലിയോടെ പര്യവസാനിക്കുന്ന കായികമേളയിലേക്ക് എല്ലാ കായികപ്രേമികളെയും സൗത്ത് വെസ്റ്റ് റീജിയണൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് തുടങ്ങിയവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

OLYMPIADS ATHLETIC CLUB, PICKET LANE, YEOVIL, BA21 3DS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more