1 GBP = 104.15
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ; നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് ഉദ്‌ഘാടനം നിർവ്വഹിക്കും; സമാപന സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും; അവസാനവട്ട ഒരുക്കങ്ങളുമായി സംഘാടക സമിതി

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ; നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് ഉദ്‌ഘാടനം നിർവ്വഹിക്കും; സമാപന സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും; അവസാനവട്ട ഒരുക്കങ്ങളുമായി സംഘാടക സമിതി

സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറിയിലെ ദി ബർഗെറ്റ് സ്‌കൂളിൽ രാവിലെ ഒൻപതര മണിയോടെയാകും മത്സരങ്ങൾക്ക് തുടക്കമാകുക. റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് അധ്യക്ഷനാകുന്ന ചടങ്ങിൽ യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് കലാമേള ഉദ്‌ഘാടനം ചെയ്യും. ബേസിംഗ്‌സ്‌റ്റോക്ക് സിറ്റി കൗൺസിലർ സജീഷ് ടോം, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, ലോകകേരള സഭാംഗം സി എ ജോസഫ്, ദേശീയ റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും.

റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘടകർ നടത്തിയിട്ടുള്ളത്. നാല് വേദികളിലായി നടക്കുന്ന കലാമേളയുടെ സുഗമമായ പ്രവർത്തനത്തിന് നേരത്തെ തന്നെ സംഘടക സമിതി രൂപീകരിച്ചിരുന്നു. റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് ചെയർമാനായുള്ള സംഘടകസമിതിയിൽ എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി പ്രസിഡന്റ് ഷിബു ജോൺ എന്നിവർ വൈസ് ചെയർമാന്മാരായും സെക്രട്ടറി സുനിൽ ജോർജ്ജ് ജനറൽ കൺവീനറായും ട്രഷറർ രാജേഷ് രാജ് ഫിനാൻസ് കമ്മിറ്റി കൺവീനറായും ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് അപ്പീൽ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ച് വരുന്നു.

കമ്മിറ്റിയിലെ മറ്റു ചുമതലകൾ വഹിക്കുന്നവർ

ഫിനാൻസ് കമ്മിറ്റി കോർഡിനേറ്റർ: ഉമ്മൻ ജോൺ

റിസപ്‌ഷൻ കമ്മിറ്റി കൺവീനർ: ജിജു യോവിൽ

റിസപ്‌ഷൻ കമ്മിറ്റി കോർഡിനേറ്റർമാർ: എം പി പദ്മരാജ്, ജോബി തോമസ്, റെജി തോമസ്,ഷിബു ജോൺ 

ബാക്ക് ഓഫീസ്: ദേവലാൽ, രാകേഷ്, ജെറിൻ ജേക്കബ്, റ്റിനോജ്‌

ഫെസിലിറ്റിസ് മാനേജ്‌മെന്റ്: ജോസ് കെ ആന്റണി, സ്റ്റാലിൻ സണ്ണി, നിനോ, പ്രശാന്ത്

പാർക്കിംഗ്: ജിനോ ജോസ്, റ്റിജി, ജിതിൻ, ജയ്‌വിൻ

അഡ്വെർടൈസിങ് കമ്മിറ്റി: സുജു ജോസഫ്, രാജേഷ് നടേപ്പിള്ളി

സ്റ്റേജ് മാനേജ്‌മെന്റ്: വർഗീസ് ചെറിയാൻ, സിൽവി ജോസ്, മേഴ്‌സി സജീഷ്, കുര്യൻ, ഡിനു ഓലിക്കൽ, സാബു ജോസഫ്, ജേക്കബ് ചാക്കോ, സോനാ ജോസ്

കലാമേളയുടെ രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായും, മത്സരാർത്ഥികൾക്കുള്ള ചെസ്റ്റ് നമ്പറുകളും റിസ്റ്റ് ബാൻഡുകളും കലാമേള ദിവസം രാവിലെ ഒൻപത് മണിയോടെ തന്നെ രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ ലഭ്യമാകുമെന്നും ജനറൽ കൺവീനർ സുനിൽ ജോർജ്ജ് അറിയിച്ചു.

വിശാലമായ സൗജന്യ കാർപാർക്കിങ് സൗകര്യമുള്ള സ്‌കൂളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. കലാമേളയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ചെയർമാൻ സുജു ജോസഫ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more