1 GBP = 104.15
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ….. നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ ഉദ്‌ഘാടനം ചെയ്യും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ….. നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ ഉദ്‌ഘാടനം ചെയ്യും

യുക്മ റീജിയണൽ കലാമേളകൾക്ക് നാളെ കലാശക്കൊട്ട്. സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലീസ്ബറിയിൽ അരങ്ങേറുന്നു. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ ഉദ്‌ഘാടനം ചെയ്യും. റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങിൽ ബേസിംഗ്‌സ്‌റ്റോക് ആൻഡ്‌ ഡീൻ കൗൺസിലറും മുൻ യുക്മ നാഷണൽ സെക്രട്ടറിയുമായ സജീഷ് ടോം, ലോക കേരളസഭാംഗവും യുക്മ സാംസ്കാരികവേദി രക്ഷാധികാരിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗവും മുൻ ദേശീയ ഭാരവാഹിയുമായ ടിറ്റോ തോമസ് തുടങ്ങിയവർ മുഖ്യാതിഥികളാകും.

രാവിലെ ഒൻപതര മണിയോടെ ആരംഭിക്കുന്ന കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് അറിയിച്ചു. സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ മുന്നൊരുക്കങ്ങൾക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം കൊടുത്തിരുന്നു. മുന്നൂറോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം തന്നെ പൂർത്തിയായതായി ട്രഷറർ രാജേഷ് രാജ് വ്യക്തമാക്കി.

സാലിസ്ബറിക്കടൂത്ത് ഫോർഡിംഗ്ബ്രിഡ്ജിലെ ദി ബാർഗെറ്റ് സ്‌കൂളിൽ നാല് വേദികളിലായി നടക്കുന്ന കലാമേളയിൽ റീജിയണിലെ പതിനേഴോളം അസോസിയേഷനുകളാണ് പങ്കെടുക്കുന്നത്. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകര്യമുള്ള കലാമേള വേദിയിൽ കാണികൾക്ക് പ്രവേശന ഫീസ് ഈടാക്കുന്നതാണ്. മട്ടാഞ്ചേരി റെസ്റ്റോറന്റ് ഒരുക്കുന്ന ഭക്ഷണശാല കലാമേള നഗറിൽ മുഴുവൻ സമയവും രുചിയേറിയ നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ നൽകും.

ദിവസം മുഴുവൻ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന കലാമേളയിൽ ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതായി എസ്എംഎ പ്രസിഡന്റ് ജോബിൻ ജോൺ, രക്ഷാധികാരി ജോസ് കെ ആന്റണി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more