- അജോ ജോസഫിന് നാളെ വെയിൽസിൽ വെച്ച് വിടവാങ്ങൽ നൽകും.
- ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
- യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
- ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
21 അസോസിയേഷനുകളില്‍ നിന്നും എന്‍ട്രി, ഡബിള്‍ ഹാട്രിക്ക് നേടിയ ഡി.കെ.സിയ്ക്ക് കാലിടറുമോ!! ചരിത്രം കുറിയ്ക്കാനൊരുങ്ങി സൗത്ത് ഈസ്റ്റ് കലാമേള
- Oct 11, 2017
സജീഷ് ടോം (യുക്മ പി.ആര്.ഒ)
ഹോര്‍ഷം: ഒക്ടോബര്‍ 28ന് അരങ്ങേറുന്ന യുക്മ നാഷണല്‍ കലാമേള 2017ന്റെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകളില്‍ എല്ലാവരും ആവേശപൂര്‍വം കാത്തിരിക്കുന്നതാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള. കഴിഞ്ഞ ശനിയാഴ്ച്ച (ഒക്ടോബര്‍ 7) നാല് റീജിയണുകളില്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍14ന് യുക്മയുടെ കരുത്തുറ്റ അംഗ അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് റീജിയണുകളിലാണ് കലാമേളകള്‍ നടക്കുവാന്‍ പോകുന്നത്. സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഹോര്‍ഷമില്‍ അരങ്ങേറുമ്പോള്‍ റീജിയന്റെ മാത്രമല്ല യുക്മയുടെ കലാമേള ചരിത്രത്തിലെ തന്നെ അവിസ്മരണീയ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.
റീജിയണില്‍ അംഗങ്ങളായ 21 അസോസിയേഷനുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളുടെ എന്റ്രികള്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചപ്പോള്‍ ലഭിച്ചു കഴിഞ്ഞിരിക്കുകയാണ്. 300 ൽ പരം മത്സരാര്‍ത്ഥികളാണ് റീജിയണല്‍ കലാമേളയ്ക്ക് പങ്കെടുക്കുവാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംയുക്ത സൗത്ത് റീജിയണില്‍ നിന്നും യുക്മ സൗത്ത് ഈസ്റ്റ്- സൗത്ത് വെസ്റ്റ് എന്നിങ്ങനെ വിഭജിച്ച ശേഷം ആദ്യമായിട്ടാണ് ഇത്രയും ജനകീയമായി ഒരു റീജിയണല്‍ കലാമേള നടത്തപ്പെടുന്നത്. സൗത്ത് ഈസ്റ്റ് റീജിയണില്‍ മുന്‍ വര്‍ഷങ്ങളില്‍ നാമമാത്രമായ അസോസിയേഷനുകളുടെ പ്രാതിനിധ്യം മാത്രമാണ് റീജിയണല്‍ കലാമേളയ്ക്കു ലഭിച്ചിരുന്നത്. എന്നാല്‍ ലാലു ആന്റണിയുടെയും അജിത് വെണ്മണിയുടെയും, അനിൽ വർഗീസിന്റെയും നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത റീജിയണല്‍ കമ്മറ്റിയുടെ നിരന്തര പരിശ്രമമാണ് റീജിയണല്‍ കലാമേളയില്‍ റീജിയണിലുള്ള 21 അംഗ അസോസിയേഷനുകളുടേയും പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സാധ്യമാക്കിയിരിക്കുന്നത്. ഒരു റീജിയണല്‍ കലാമേളയില്‍ 21 അസോസിയേഷനില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് തന്നെ യുക്മയുടെ കലാമേള ചരിത്രത്തില്‍ അത്യപൂര്‍വമാണ്.
സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയില്‍ ഡബിള്‍ ഹാട്രിക്ക് വിജയം നേടി അജയ്യരായി നിലകൊള്ളുന്ന ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി (ഡി.കെ.സി)യ്ക്ക് അസോസിയേഷനുകളുടെ ഈ കുത്തൊഴുക്കില്‍ പിടിച്ചു നില്ക്കാനാവുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്മ മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസ്, മുന്‍ റീജിയണല്‍ പ്രസിഡന്റ് മനോജ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ എക്കാലവും മികച്ച പ്രകടനമാണ് ഡി.കെ.സി കാഴ്ച്ചവച്ചിട്ടുള്ളത്. സംയുക്ത സൗത്ത് റീജിയണല്‍ കലാമേളയില്‍ റെഡിങില്‍ നടന്ന 2010ലെ കലാമേളയില്‍ ചാമ്പ്യന്മാരായത് ബേസിങ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനായിരുന്നു. എന്നാല്‍ 2011 ഡോര്‍സെറ്റ്, 2012 ഡോര്‍സെറ്റ്, 2013 സാലിസ്ബറി എന്നീ റീജിയണല്‍ കലാമേളകളില്‍ ഡി.കെ.സിയാണ് ചാമ്പ്യന്മാരായത്. സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ് റീജിയനുകളുടെ വിഭജനത്തിന് ശേഷം സൗത്ത് ഈസ്റ്റ് റീജിയണില്‍ നടന്ന 2104 ടോള്‍വര്‍ത്ത്, 2015 വോക്കിങ്, 2016 ഡോര്‍സെറ്റ് എന്നീ മൂന്ന് കലാമേളകളിലും ഡി.കെ.സി ചാമ്പ്യന്‍ഷിപ്പ് പട്ടം കൈവിടാതെ സൂക്ഷിച്ചു. ഇങ്ങനെ റീജിയണല്‍ കലാമേളകളില്‍ ഡബിള്‍ ഹാട്രിക്ക് സ്വന്തമാക്കിയ ഡി.കെ.സി വിജയം ആവര്‍ത്തിക്കുമോ അതോ ഈ അശ്വമേധത്തിന് കടിഞ്ഞാണിടുവാന്‍ കരുത്തരായവര്‍ സൗത്ത് റീജിയണിലുണ്ടോ എന്നുള്ള ചോദ്യമാണ് ഉയരുന്നത്.
എന്നാല്‍ നിലവിലുള്ള വിജയികള്‍ക്കും മറ്റ് അസോിയേഷനുകള്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് പുതിയതായി യുക്മയിലേയ്ക്ക് കടന്നു വന്നിട്ടുള്ള ഹേവാര്‍ഡ്സ്ഹീത്ത് മലയാളീ അസോസിയേഷന്, കെ.സി.ഡബ്ലു.എ ക്രോയിഡോണ്‍, സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷന് ഈസ്റ്റ്ബോണ്‍ എന്നിവരാണ്. നിലവിലുള്ള റണ്ണര്‍ അപ് അസ്സോസിയേഷനും യുക്മയുടെ സ്ഥാപക പ്രസിഡന്റ വര്‍ഗീസ് ജോണിന്റെ സ്വന്തം തട്ടകമായ വോക്കിങ് മലയാളീ അസോസിയേഷനും ശക്തമായി മത്സരരംഗത്തുണ്ട്. കൂടാതെ റിഥം ഹോര്‍ഷം , ഹേവാര്‍ഡ്സ്ഹീത്ത് യുണൈറ്റഡ് മലയാളീ അസോസിയേഷന്, നാഷണല്‍ കലാമേളയ്ക്ക് ആഥിഥേയത്വം വഹിക്കുന്ന അസ്സൊസിയേഷന്‍ ഒഫ് സ്ലോ മലയാളീസ് , ബ്രിട്ടീഷ് കേരളൈറ്റ്സ് സൊത്താള്‍, കാന്റര്‍ബറി കേരളൈറ്റ്സ്, സംഗീത യുകെ ക്രോയിഡോണ്‍ , കെ.സി.ഡബ്ല്യൂ.എ. ക്രോയിഡോണ്‍, ഡബ്ലിയു.വൈ.എം.സി.എ വോക്കിങ് . മാസ്സ് ടോള്‍വര്‍ത്ത്, മലയാളീ അസോസിയേഷന് റെഡ്ഹില്‍, സഹൃദയ കെന്റ് , സീമ ഈസ്റ്റ്ബോണ്‍, റെഡിങ്, പോര്‍ട്സ്മൗത്ത് മലയാളി അസോസിയേഷന്, ഡാട്ട്ഫൊര്‍ഡ് മലയാളീ അസോസിയേഷന്, മെയ്ഡ്സ്റ്റോണ്‍, ആഷ്ഫോര്‍ഡ് എന്നിവടങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ എന്‍ട്രി ലഭിച്ചിരിക്കുന്നത് .
റീജിയണല്‍ കലാമേളയുടെ പൂര്‍ണ വിജയത്തിന് യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ റീജിയണല്‍ കമ്മറ്റി അശ്രാന്ത പരിശ്രമത്തിലാണ്. ദേശീയ കലാമേള ഈ റീജിയണില്‍ തന്നെയാണ് നടക്കുന്നത് എന്നുള്ളതും മത്സരങ്ങളുടെ വീറും വാശിയും വര്‍ദ്ധിപ്പിക്കും.
മത്സരങ്ങളുടെ പൂര്‍ണ വിജയത്തിനായി താഴെ പറയുന്നവര്‍ വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്നതാണ്.
കലാമേള ചെയര്മാന് : ലാലു ആന്റണി
വൈസ് ചെയര്മാന് : സുരാജ് എം രാജന്
ജനറല്‍ കണ്‍വീനര്‍ : അജിത് വെണ്മണി
അപ്പീല്‍ കമ്മിറ്റി ചെയര്മാന് : റോജിമോന്‍ വര്‍ഗീസ്
അപ്പീല്‍ കമ്മറ്റി : ലാലു ആന്റണി, അജിത് വെണ്മണി, അനില്‍ വര്‍ഗീസ്, ജോമോന് കുന്നേല്‍
ഫിനാന്‍സ് കണ്ട്രോളര് : അനില്‍ വര്‍ഗീസ്
ഓഫീസ് ഇന്‍ ചാര്‍ജ് : സന്തോഷ് ചന്ദ്രശേഖര്‍
ഓഫീസ് സഹായികള്‍ : അജു ആന്റണി, ജോഷി കുര്യാക്കോസ്, സനീഷ് ബാലന്, ബിബിന്‍ എബ്രഹാം
പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് : മനോജ് പിള്ള, ജേക്കബ്കോയിപ്പള്ളി, ഹരി പദ്മനാഭന്, ജോസ് പിഎം, ട്വിങ്കില്‍ ടോംസ്
ഫസ്റ്റ് എയ്ഡ് : ജോസിന് ജോസ്, ഹെലന് എബ്രഹാം, റോസ്മോള് അലെന്‍
ജനറല്‍ കോര്‍ഡിനേറ്റര്‍സ് :
ബിജു പോത്താനിക്കാട്.
സെബാസ്റ്റ്യന്‍ എബ്രഹാം ,
ടിനോ സെബാസ്റ്റ്യന്‍,
ജോ വര്‍ഗീസ്,
സോനു സെബാസ്റ്റ്യന്‍ ,
സ്റ്റാലിന് ദേവസിയ,
ദില്‍ഷാദ് ,
ബിനോയ് ചെറിയാന് ,
ജോജി ജോസഫ്,
അഭിലാഷ് ആബേല്‍,
സിജു ജേക്കബ്,
ജയശ്രീ,
സന്നമ്മ ബെന്നി ,
സാബു മാത്യു ,
ജോമി ജോയ്,
ജോസ് ഫെര്‍ണാണ്ടസ്,
ജോമോന് ചെറിയാന് ,
ജോയ് പൗലോസ്,
പോളച്ചന് ,
ശശികുമാര്‍പിള്ള,
ജിമ്മി അഗസ്റ്റിന്
അലന് ജേക്കബ്,
സൈമി ജോര്‍ജ്
റെയ്നോള്‍ഡ് മാനുവല്‍
കലാമേള ഉന്നത നിലവാരം പുലര്‍ത്തി വിജയിപ്പിക്കുവാന്‍ അംഗ അസ്സോസിയേഷനുകളോടും
മലയാളി സമൂഹത്തോടും യുക്മ സൗത്ത് ഈസ്റ്റ് കമ്മിറ്റീ അഭ്യര്‍ത്ഥിച്ചു
കലാമേള നടക്കുന്ന വേദിയുടെ വിലാസം :
The College of Richard Collyer
82 Hurst Rd,
Horsham
RH12 2EJ
Latest News:
അജോ ജോസഫിന് നാളെ വെയിൽസിൽ വെച്ച് വിടവാങ്ങൽ നൽകും.
അകാലത്തിൽ നമ്മെ വിട്ട് പോയ അജോ ജോസഫ് യു കെ യുടെ മണ്ണിൽനിന്നും വിടവാങ്ങാൻ ഒരുങ്ങുകയാണ്. നാളെയുടെ സ്വ...ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ആസ്ട്രേലിയ
കാൻബെറ: ഇറാനുമായും ഫലസ്തീനുമായും സംഘർഷം കനത്തതോടെ ഇസ്രായേലിൽനിന്ന് പൗരൻമാരോട് തിരികെ വരാൻ ആവശ്യപ...ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസ...
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സ...'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അ...യുക്മ വാർഷിക പൊതുയോഗം മെയ് 18ന് വാൽസാളിൽ…
അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിര...ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ അരുൺ എൻ കെ
ലണ്ടൻ: ലണ്ടനിൽ മലയാളി നേഴ്സ് മരണമടഞ്ഞു. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥനെയാ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച . ഷൈമോൻ തോട്ടുങ്കൽ ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച്ച അവസാനിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്
- ‘ബി എം കെ എ’ സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി തുടങ്ങിയവർ അതിഥികളായെത്തും അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ ‘ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസ്സോസ്സിയേഷൻ’ ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ ‘അഡിസൺ സെൻറർ’ വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ,അത് സൗഹാർദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ‘ബി എം കെ എ’ ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
click on malayalam character to switch languages