1 GBP = 104.13
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിൽ. വാറിംഗ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നു.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിൽ. വാറിംഗ്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നു.

ജൂൺ 29ന് നടക്കാൻ പോകുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായി നടത്തുന്ന നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22ന് വാറിംടണിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ വച്ച് നടത്തുവാൻ വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മൽസരങ്ങൾ 5 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കായികമേള സംബന്ധിച്ച നിയമാവലി യുക്മ ദേശീയ കായികമേള സമിതി പ്രസിദ്ധീകരിക്കുമ്പോൾ അത് അംഗ അസ്സോസിയേഷൻ ഭാരവാഹികൾക്ക് ലഭ്യമാക്കുന്നതാണ്.

കായികമേളയുടെ വിജയത്തിനായി സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാമിന്റെയും വാറിംഗ്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയ്ക്കലിൻ്റെയും നേത്യത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നത്.

കായികമേള വൻ വിജയം ആക്കുവാൻ എല്ലാ അംഗ അസ്സോസിയേഷൻ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി നാഷണൽ എക്സിക്യൂട്ടീവ് ജാക്സൺ തോമസ്, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more