1 GBP = 103.84
breaking news

പുതിയ 38,700 പൗണ്ട് വിസ നിയമം 2025 ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ഋഷി സുനക്

പുതിയ 38,700 പൗണ്ട് വിസ നിയമം 2025 ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ഋഷി സുനക്

ലണ്ടൻ: കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നതിന് പ്രതിവർഷം £38,700 വേണമെന്ന നിയമം 2025 ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. നിലവിലെ £18,600 ലെവലിൽ നിന്നുള്ള ഉയർച്ച ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും വസന്തകാലത്ത് ഷെഡ്യൂൾ ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നിന്ന് സർക്കാർ പിന്മാറി, വർധനവ് രണ്ട് ഘട്ടമായി അവതരിപ്പിക്കുമെന്നാണ് സർക്കാർ പറയുന്നത്.
അടുത്ത വസന്തകാലത്ത്, കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള പരിധി £29,000 ആയി ഉയരും, തുടർന്നുള്ള വർദ്ധനവ് അതിനടുത്ത 2025 ന്റെ തുടക്കത്തിലാകുമെന്നാണ് സർക്കാർ വാദം. അതേസമയം ഈ മാസം ആദ്യം ഹോം സെക്രട്ടറി അവതരിപ്പിച്ച പ്ലാൻ മാറ്റം വരുത്തിയതിൽ ടോറി എംപിമാർക്കിടയിൽ തന്നെ കടുത്ത അതൃപ്തിയെന്നാണ് സൂചന.

“ആളുകൾ അവരുടെ കുടുംബത്തിന്റെ ഭാഗമായി ആശ്രിതരെ ഈ രാജ്യത്തേക്ക് കൊണ്ടുവരുകയാണെങ്കിൽ, അവർക്ക് അവരെ പിന്തുണയ്ക്കാൻ കഴിയണം എന്ന തത്വം തികച്ചും ശരിയാണ്. ഞങ്ങൾ പറഞ്ഞതുപോലെ തന്നെ ഞങ്ങൾ ചെയ്യുന്നു. ഞങ്ങൾ ഇത് രണ്ട് ഘട്ടങ്ങളിലായാണ് ചെയ്യുന്നത്. അതിനാൽ ഇത് കുറച്ച് മാസങ്ങൾക്കുള്ളിൽ വർദ്ധിക്കും, തുടർന്ന് 2025 ന്റെ തുടക്കത്തിൽ മുഴുവൻ തുകയും വർദ്ധിക്കും. കുടിയേറ്റത്തിന്റെ തോത് വളരെ ഉയർന്നതാണ് അവ താഴേക്ക് വരേണ്ടതുണ്ട്.” ലിങ്കണിൽ സംസാരിച്ച സുനക് ടൈംടേബിളിനെ ന്യായീകരിച്ച് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more