സുരേഷ് കുമാർ
യുക്മ കേരളം പൂരം വള്ളം കളിക്ക് തിരശീല വീണതോടെ ദേശീയ കായികമേളക്ക് വിവിധ റീജിയനുകളിലെ കായികതാരങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വള്ളം കളിക്ക് മുൻപായി തന്നെ വിവിധ റീജിയനുകളിൽ കായികമേളകൾ വിജയകരമായി പര്യവസാനിച്ചിരുന്നു. ദേശീയ തലത്തിൽ വേഗതയും കരുത്തുമേറിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകർ. മുൻ വര്‍ഷങ്ങളിലെ വിജയകരമായ കായിക മേളകൾക്ക് തുടർച്ചായി ഈ വർഷവും യുക്മ യു കെ യിലെ മലയാളികളുടെ കായികരമായ കഴിവുകളുടെ ഉന്നമനത്തിനും ഊഷ്മള സൗഹൃദ ബന്ധങ്ങളുടെ കെട്ടുറപ്പിനും വേണ്ടി ഈ വർഷത്തെ ആവേശകരമായ കായിക മേള ബെർമിംഗ്ഹാമിലെ വിൻഡ്ലി ലെഷർ സെന്ററിൽ വെച്ച് ഈ ജൂലൈ 14ന് നടത്തുന്നതാണ്.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, അഡൽട്സ്, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്കും, സ്ത്രീകൾക്കും, പുരുഷന്മാർക്കും പ്രത്യേകമായി 50 , 100 , 200 , 800 മീറ്റർ ഓട്ട മത്സരങ്ങളും റിലേ , ഷോട്ട്പുട്ട് , ലോങ്ങ് ജമ്പ് മത്സരങ്ങളുമാണ് മേളയിലെ പ്രധാന മത്സര ഇനങ്ങൾ.
സ്നേഹപൂർവമായ വീറും വാശിയോടും കൂടി മലയാളിയുടെ ശക്തിപ്രകടന മത്സര ഇനമായ വടം വലി മത്സരം വമ്പിച്ച ജന പങ്കാളിത്തത്തോട് കൂടി ഈ വർഷം കായികമേളയിൽ നടത്തപ്പെടുന്നതാണ്. കായിക മേളയിലെ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വടം വലി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും എവർറോളിങ് ട്രോഫിയും നൽകി ആദരിക്കുന്നതാണ്.
കായിക മേളയുടെയും മത്സരങ്ങളുടെയും വിവരങ്ങൾ അറിയാൻ യുക്മ നാഷണൽ സ്പോർട്സ് മീറ്റ് കൺവീനർ സുരേഷ് കുമാറിനെ (07903 986970) ബന്ധപ്പെടേണ്ടതാണ്.
കായികമേള നടക്കുന്ന വേദിയുടെ വിലാസം:
Windley Leisure Centre
Clifton Road
Sutton Coldfield
Birmingham
B73 6EB
click on malayalam character to switch languages