1 GBP = 107.78
breaking news

യുക്മ ദേശീയ കലാമേള; അഞ്ചു വേദികളിലും പരിപാടികൾക്ക് തുടക്കമായി…. വേദികളിൽ നിറഞ്ഞാടുന്നത് ആയിരത്തിലേറെ മത്സരാർത്ഥികൾ… ബെറ്റർ ഫ്രെയിംസ് ടീമിന്റെ മനോഹര ചിത്രങ്ങൾ കാണാം..

യുക്മ ദേശീയ കലാമേള; അഞ്ചു വേദികളിലും പരിപാടികൾക്ക് തുടക്കമായി…. വേദികളിൽ നിറഞ്ഞാടുന്നത് ആയിരത്തിലേറെ മത്സരാർത്ഥികൾ… ബെറ്റർ ഫ്രെയിംസ് ടീമിന്റെ മനോഹര ചിത്രങ്ങൾ കാണാം..

ചെൽട്ടൻഹാം: പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ആവേശകരമായ തുടക്കം. നൂറുകണക്കിന് മൈലുകൾ താണ്ടി വിവിധ റീജിയനുകളിൽ നിന്നായെത്തിയ ആയിരത്തിലേറെ മത്സരാർത്ഥികളാണ് കലാമേള വേദിയായ ഇന്നസെന്റ് നഗറിലെത്തിക്കൊണ്ടിരിക്കുന്നത്.

സ്റ്റേജ് ഒന്നിലാണ് ആദ്യ പരിപാടിയായ ജൂനിയർ മോഹിനിയാട്ടത്തിന് തുടക്കമായത്. സ്റ്റേജ് രണ്ടിൽ മോഹിനിയാട്ടം സീനിയർ വിഭാഗത്തിന്റെ മത്സരവും സ്റ്റേജ് മൂന്നിൽ മോഹിനിയാട്ടം സബ് ജൂനിയർ വിഭാഗത്തിലുമാണ് സ്റ്റേജ് നാലിൽ സോളോ സോങ് ജൂനിയർ വിഭാഗത്തിന്റെയും സ്റ്റേജ് അഞ്ചിൽ കിഡ്സ് സ്റ്റോറി ടെല്ലിംഗുമാണ് ആദ്യ മത്സരങ്ങളായി അരങ്ങേറുന്നത്.

ഏകദേശം നാല്പത്തിനാല് ഐറ്റങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫി സ്ഥാപനമായ ബെറ്റർ ഫ്രെയിംസ് ആണ് കലാമേള വേദിയിലെ ചിത്രങ്ങൾ കവർ ചെയ്യുന്നത്. കൂടുതൽ മനോഹര ചിത്രങ്ങൾ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more