1 GBP = 107.76
breaking news

പതിനാലാമത് യുക്മ ദേശീയ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു; നിറഞ്ഞ വേദിയിൽ വിശിഷ്ടാതിഥി കൗൺസിലർ ഡോ. ജൂണ സത്യന് യുക്മയുടെ ആദരവ്

പതിനാലാമത് യുക്മ ദേശീയ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു; നിറഞ്ഞ വേദിയിൽ വിശിഷ്ടാതിഥി കൗൺസിലർ ഡോ. ജൂണ സത്യന് യുക്മയുടെ ആദരവ്

ചെൽട്ടൻഹാം: പതിനാലാമത് യുക്മ ദേശീയ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥി കൗൺസിലർ ഡോ. ജൂണ സത്യൻ തിരി തെളിച്ച് കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ് സ്വാഗതം ആശംസിച്ചു.

ഡോ.ജൂണ സത്യന് യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും സെക്രട്ടറി കുര്യൻ ജോർജ്ജും ചേർന്ന് യുക്മയുടെ സ്നേഹോപഹാരം സമ്മാനിച്ചു. യുക്മ ദേശീയ കലാമേളയിൽ ഇതാദ്യമായിട്ടാണ് യുകെ മലയാളികൾക്ക് അഭിമാനമായി മാറിയ ഒരു വ്യക്തിയെ വിശിഷ്ടാതിഥിയായി ക്ഷണിച്ച് ആദരിക്കുന്നത്. നോർത്ത് അംബ്രിയ യൂണിവേഴ്സിറ്റിയിൽ അസ്സോസ്സിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ.ജൂണ സത്യൻ കരസ്ഥമാക്കിയത്, മികച്ച ശാസ്‌ത്ര ഗവേഷകർക്കുള്ള യു കെ ഗവൺമെന്റിന്റെ അര മില്ല്യൻ പൌണ്ട് സ്കോളർഷിപ്പാണ്. മെയ്സർ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനായാണ് ഏകദേശം അഞ്ച് കോടി രൂപ മൂല്യം വരുന്ന സ്കോളർഷിപ്പാണ്  ഈ പാലാ സ്വദേശിനിയെ തേടിയെത്തിയത്. സ്വപ്നതുല്യമായ അംഗീകാരം നേടി വെറും മൂന്ന് മാസങ്ങൾക്ക് ശേഷം ഡോ.ജൂണയേയും സഹപ്രവർത്തകരെയും തേടിയെത്തിയത് ലോക പ്രശസ്തമായ മൈക്കിൾ ഫാരഡെ അവാർഡാണ്. ഫിസിക്സിലെ മികച്ച ഗവേഷകർക്ക് നൽകുന്ന മൈക്കിൾ ഫാരഡെ അവാർഡ് നേടിയ ആറംഗ സംഘത്തിലെ ഏക വനിതയാണ് ജൂണ സത്യൻ. 

യുക്മ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജ് കലാമേള ഇവന്റ് ഓർഗനൈസർ എബി സെബാസ്റ്റിയൻ, കലാമേള ജനറൽ കൺവീനർ ജയകുമാർ നായർ, നാഷണൽ വൈസ് പ്രസിഡന്റുമാരായ ഷീജോ വർഗ്ഗീസ്, ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറർ അബ്രഹാം പൊന്നുംപുരയിടം, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡണ്ട് സുജു ജോസഫ്, ദേശീയ സമിതിയംഗം ടിറ്റോ തോമസ്, മുഖ്യ സ്പോൺസർ അലൈഡ് ഫിനാൻഷ്യൽ സർവീസസ് പ്രതിനിധി ബിജോ ടോം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ബെറ്റർ ഫ്രെയിംസ് ടീമൊരുക്കിയ മികച്ച ചിത്രങ്ങൾ താഴെ കാണാം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more