1 GBP = 104.15
breaking news

സൗഹൃദങ്ങളുടെ സ്വപ്നങ്ങളുടെ സഹോദര്യത്തിന്റ സർവോപരി യു കെ മലയാളികളുടെ ഒരേയൊരു സ്വന്തം കലാമേള

സൗഹൃദങ്ങളുടെ സ്വപ്നങ്ങളുടെ സഹോദര്യത്തിന്റ സർവോപരി യു കെ മലയാളികളുടെ ഒരേയൊരു സ്വന്തം കലാമേള

അനീഷ് ജോൺ

യുക്മ കലാമേളയ്ക്ക് ഗംഭീര തുടക്കം…
സൗഹൃദങ്ങളുടെ സ്വപ്നങ്ങളുടെ സഹോദര്യത്തിന്റ സർവോപരി യു കെ മലയാളികളുടെ ഒരേയൊരു സ്വന്തം കലാമേളക്ക് ചെൽറ്റൻഹാമിൽ സ്‌കൂളിൽ തുടക്കമായി. അഞ്ചോളം സ്റ്റേജുകളിലായി ആയിരക്കണക്കിന് കാണികളെ സാക്ഷി നിർത്തി നടക്കുന്ന കലാമേള യുകെമലയാളികളുടെ ഓർമകളുടെ കലോത്സവമാണ് യുക്മയുടെ പ്രാരംഭ ദിശ മുതൽ കലാമേളകൾ ചർച്ചയായിരുന്നു.

ഉലയിൽ ഊതി മൂർച്ച വരുത്തിയ ഉറുമി പോലെ ഇന്ന് കേരളത്തിലെ സ്‌കൂൾ യൂണിവേഴ്സിറ്റി കലോത്സവങ്ങളെ വെല്ലുന്ന സംഘടന മികവിലാണ് കലാമേളകൾ മുൻപോട്ടു പോകുന്നത്. കാണികളുടെ ബാഹുല്യവും സംഘാടക മികവും കൊണ്ട് കണ്ണഞ്ചിക്കുന്ന തരത്തിലെ സ്റ്റേജ് കൊണ്ടും യു കെ മലയാളികൾ ആനന്ദ ഉത്സവമായി മാറി കഴിഞ്ഞു യുക്മ കലാമേളകൾ. വിവിധ റീജിയനുകളിൽ നിന്ന് മത്സരിച്ചു വിജയിച്ച പ്രതിഭകളാണ് കലാമേളയിൽ അണി നിരക്കുന്നത്, അത് കൊണ്ട് കാലാമുല്യത്തിൽ യുക്മ കലാമേളകളെ വെല്ലാൻ മറ്റൊരു കലാമേള യുകെ മലയാളികൾക്കില്ല .

മതവും ജാതിയും വർഗ്ഗവും രാഷ്ട്രീയവുമെല്ലാം പിൻകാല് കൊണ്ട് ചവിട്ടിയെറിഞ്ഞു കലാമേളയ്ക്കു സൗഹൃദ കൂട്ടായ്മകൾ കൈ കോർക്കുമ്പോൾ അങ്ങ് സ്‌കോട്ട്‌ലൻഡ് മുതൽ ഇങ്ങു വെയിൽസും, ഇപ്‌സ്‌വിച്ചും, നോർവിച്ചും, ഡോർസെറ്റും, വിൽറ്റ്ഷെയറും, കോൺവോളും പിന്നെ മാഞ്ചെസ്റ്ററും ലിവർപൂളും കടന്നു അസ്സോസിയേഷനുകളുടെ സംഗമ സംഘമായി മാറുന്നു ലതാ മങ്കേഷ്‌കർ നഗർ.

കാലത്തിന്റെ കുത്തൊഴുക്കിൽ കൊടുങ്കാറ്റുകളാകുന്ന നിരവധി അനവധി പ്രശ്നങ്ങളെ തരണം ചെയ്താണ് യുക്മ കലാമേളകൾ ഇന്ന് നാം കാണുന്ന ഊടും പാവും നെയ്തത്. വേദികളിലെ പോരാട്ടങ്ങൾക്കപ്പുറം ജാതി മത വർഗ്ഗീയ കൂട്ടായ്മകൾ കൈ മുറുക്കാൻ കഴിയ്യാത്ത ഒരേ ഒരു പ്രസ്ഥാനമാണ് യുക്മ . മാധ്യമവിചാരണയടക്കം ആദ്യകാലങ്ങളിൽ യുക്മയെ തകർക്കാൻ ശ്രെമിച്ചെങ്കിലും കലാമേളകളിലെ ജനപങ്കാളിത്തത്തെ പിടിച്ചു നിർത്താൻ അവക്ക് കഴിഞ്ഞില്ല. പലരും ഇത് പോലെ ഒന്ന് നടത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും യുക്മക്ക് പറയാൻ ഒന്ന് മാത്രമാണ് ഉള്ളത് സ്വാർഥ താൽപര്യങ്ങളിൽ മുഖം കുനിക്കാത്ത സ്ഥാന മോഹങ്ങളിൽ വീണു പോകാത്ത നാടിനെയും മലയാളത്തെയും അറിയുന്ന നന്മയുള്ള മുഖങ്ങളുടെ താങ്ങും തണലും ഉള്ളപ്പോൾ മലയാളികൾ കൂടെയുള്ളപ്പോൾ യുക്മ കലാമേളകൾ ഇനിയും തുടരും.

കോവിട് കാലഘട്ടത്തിൽ പോലും ഓൺലൈൻ പ്ലാറ്റഫോമിൽ ദശലക്ഷം പേരുടെ കണ്ണിനു കുളിരാകുവാൻ കലാമേളയ്ക്ക് കഴിഞ്ഞു. യുകെ മലയാളികൾ ചിന്തിക്കുന്നു ഇങ്ങനെ ഒന്ന് നമുക്കു മാത്രം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more