1 GBP = 104.15
breaking news

യുക്മ കേരളപൂരം വള്ളംകളി – 2023 ലോഗോ മത്സരത്തിൽ ഹെർഫോർഡിലെ ബിനോ മാത്യു വിജയി….

യുക്മ കേരളപൂരം വള്ളംകളി – 2023 ലോഗോ മത്സരത്തിൽ ഹെർഫോർഡിലെ ബിനോ മാത്യു വിജയി….

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 26 ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻlവേഴ്സ് ലെയ്ക്കിൽ വെച്ച് നടക്കുന്ന  വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജിന്റെയും നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ നേതാക്കൻമാർ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരൻമാരും പരിപാടികൾ അവതരിപ്പിക്കും.

യുക്മ കേരളപൂരം വള്ളംകളി 2023നായി നടത്തിയ ലോഗോ മത്സരത്തിൽ ഹെർഫോർഡ് മലയാളി അസോസിയേഷനിലെ ബിനോ മാത്യു ഡിസൈൻ ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം നടക്കുന്ന വള്ളംകളി മത്സരത്തിന്റെ എല്ലാ ഔദ്യോഗിക കാര്യങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട ലോഗോയായിരിക്കും ഉപയോഗിക്കുക. വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോ മാത്യുവിന് 101 പൗണ്ടും ഫലകവും സമ്മാനമായി ലഭിക്കും.

നിരവധി പേർ പങ്കെടുത്ത ലോഗോ മത്സരത്തിൽ നിന്നാണ് ബിനോയുടെ ലോഗോ ജഡ്ജിംഗ് പാനൽ തിരഞ്ഞെടുത്തത്. വിജയിക്ക് വള്ളംകളി മത്സരവേദിയിൽ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

2019, 2022 വർഷങ്ങളിലെ യുക്മ കേരളപൂരം വള്ളംകളി മത്സരങ്ങൾ നടന്നത് പ്രകൃതി രമണീയമായതും  കൂടുതൽ സൗകര്യപ്രദവുമായ മാൻവേഴ്സ് തടാകത്തിൽ തന്നെയായിരുന്നു.

കാണികളായി ഈ വർഷം കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം  വള്ളംകളി – 2023 ന്റെ ഇവന്റ് കോർഡിനേറ്റർ അഡ്വ.എബി സെബാസ്റ്റ്യൻ  അറിയിച്ചു. യുക്മ ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസിനായിരിക്കും. അവസാന വർഷം  വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകൾ കാണികളായി എത്തിച്ചേർന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.  വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാർണിവലിലും  പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാൻ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും  ഏകദിന വിനോദയാത്രകൾ മാൻവേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.

മാൻവേഴ്സ് തടാകവും അനുബന്ധ പാർക്കുമെല്ലാമായി പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ്, ഭക്ഷണശാലകൾ എന്നിവ ചുറ്റുമുള്ള പുൽത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും  സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള സൌകര്യമുണ്ട്. കൂടാതെ മൂവായിരത്തിലധികം കാറുകൾക്കും, കോച്ചുകൾക്ക് പ്രത്യേകവും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. സ്കൂൾ  അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സര ദിവസം ഒരുങ്ങുന്നത്.

“യുക്മ കേരളാ പൂരം വള്ളംകളി – 2023” മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത്  മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് അറിയിച്ചു.

യുക്മ കേരളപൂരം വള്ളംകളി – 2023 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-

ഡോ.ബിജു പെരിങ്ങത്തറ – 07904785565

കുര്യൻ ജോർജ് – 07877348602

ഷീജോ വർഗീസ് – 07852931287.

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

Manvers Waterfront Boat Club

Station Road, Wath-upon-Dearne, Rotherham,

South Yorkshire,

 S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more