1 GBP = 93.23
breaking news

കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നിർദേശം നൽകി ഡോണാൾഡ് ട്രംപ്

കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നിർദേശം നൽകി ഡോണാൾഡ് ട്രംപ്

ന്യൂയോർക്ക്: കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് നിർദേശം നൽകി ഡോണാൾഡ് ട്രംപ്, അമേരിക്കയില്‍ ദേവാലയങ്ങള്‍, സിനഗോഗുകള്‍, മോസ്കുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ ആവശ്യസേവനത്തില്‍ ഉള്‍പ്പെടുമെന്നും അവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത്.

കൂടാതെ ഗവര്‍ണര്‍മാര്‍ ആരാധനാലയങ്ങള്‍ ഈയാഴ്ച തന്നെ തുറക്കുന്നതില്‍ അമാന്തം കാട്ടിയാല്‍ പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി കഴിഞ്ഞു, ഗര്‍ഭഛിദ്ര ക്ലിനിക്കുകളും മദ്യഷാപ്പുകളും അവശ്യസേവനമായി കണക്കാക്കുമ്പോള്‍ എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കി എന്നും അദ്ദേഹം ചോദിച്ചു,, അത് ശരിയായ നടപടിയല്ലെന്നും ആ തെറ്റ് തിരുത്തണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more