1 GBP = 104.15
breaking news

ബജറ്റ് പ്രതിസന്ധി: പരിഹാരംതേടി യു.എസ്. സെനറ്റ്‌

ബജറ്റ് പ്രതിസന്ധി: പരിഹാരംതേടി യു.എസ്. സെനറ്റ്‌

വാഷിങ്ടണ്‍: സര്‍ക്കാര്‍ ഖജനാവ് പൂട്ടുന്നതിലേക്ക് നയിച്ച ബജറ്റ് പ്രതിസന്ധിക്ക് പരിഹാരംകാണാന്‍ അവസാനവട്ട ശ്രമങ്ങളുമായി യു.എസ്. സെനറ്റ്. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രവൃത്തിവാരത്തിനുമുമ്പ് പരിഹാരമുണ്ടാക്കാനാണ് തിരക്കിട്ട ശ്രമം. സര്‍ക്കാര്‍ഓഫീസുകളും അടച്ചതോടെ തിങ്കളാഴ്ച മുതല്‍ ലക്ഷക്കണക്കിനുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാ അവധിയില്‍ പ്രവേശിക്കേണ്ടിവരും.

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി ഉള്‍പ്പെടെയുള്ള ദേശീയസ്മാരകങ്ങള്‍ അടച്ചതും തിങ്കളാഴ്ചയോടെ വലിയ പ്രതിസന്ധിക്ക് വഴിവെക്കും. അവശ്യസേവനങ്ങളായി കണക്കാക്കപ്പെടുന്ന ദേശീയസുരക്ഷ, തപാല്‍, വ്യോമഗതാഗതം, കിടത്തിച്ചികിത്സ, അടിയന്തര വൈദ്യസഹായം, ദുരന്തപ്രതികരണം, ജയില്‍, നികുതി, വൈദ്യുതോത്പാദനം എന്നീ മേഖലകളിലെ സര്‍ക്കാര്‍ഓഫീസുകളും സൈനികസേവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഖജനാവ് വീണ്ടും തുറക്കാനുള്ള തീരുമാനമുണ്ടാകുന്നതുവരെ ഇവിടങ്ങളിലെ സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാകില്ല.

തിങ്കളാഴ്ച പ്രവൃത്തിദിനം ആരംഭിക്കുന്നതിനുമുന്‍പ് യോഗം ചേര്‍ന്ന് പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റംഗം മിച്ച മക് കോണെല്‍ പറഞ്ഞു. ഇതിനായി യു.എസ്. കോണ്‍ഗ്രസിന്റെ ഇരുസഭകളും യോഗം ചേര്‍ന്നു. രാജ്യത്തെ പ്രതിസന്ധിയിലാക്കിയതില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന്റെ ഒന്നാംവാര്‍ഷികമായ ശനിയാഴ്ച ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിനുപേര്‍ വിവിധ നഗരങ്ങളില്‍ മാര്‍ച്ച് നടത്തി. അതിനിടെ, ഖജനാവ് പൂട്ടുന്നതിലേക്ക് നയിച്ച സെനറ്റില്‍ ബജറ്റിന് അനുമതി നിഷേധിച്ച സംഭവത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും പരസ്​പരം പഴിചാരുകയാണ്.

ചെറുപ്പത്തിലേതന്നെ യു.എസിലെത്തിയ 70,000-ത്തോളം കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ തുടരാനുള്ള അനുമതി നിഷേധിച്ചതിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള ധാരണയ്ക്ക് തടസ്സംനിന്നെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, യു.എസിന്റെ തെക്കന്‍ അതിര്‍ത്തി നേരിടുന്ന സുരക്ഷാഭീഷണിയെക്കാള്‍ കൂടുതല്‍ ഡെമോക്രാറ്റുകള്‍ പ്രാധാന്യം നല്‍കുന്നത് അനധികൃത കുടിയേറ്റക്കാര്‍ക്കാണെന്നാണ് ട്രംപ് പ്രതികരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more