1 GBP = 104.14
breaking news

സിഖ്​ നാവിക ഉദ്യോഗസ്​ഥന്​ തലപ്പാവ്​ ധരിക്കാൻ അനുമതി നൽകി യു. എസ്

സിഖ്​ നാവിക ഉദ്യോഗസ്​ഥന്​ തലപ്പാവ്​ ധരിക്കാൻ അനുമതി നൽകി യു. എസ്

ന്യൂയോർക്​: ഉപാധികളുടെ അടിസ്​ഥാനത്തിൽ 26 വയസ്സുള്ള സിഖ്​ നാവിക ഉദ്യോഗസ്​ഥന്​ മതാചാരപ്രകാരം തലപ്പാവ്​ ധരിക്കാൻ അനുമതി നൽകി യു.എസ്​. നാവികസേനയുടെ 246 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ്​ ഇത്തരത്തിലുള്ള അനുമതി ലഭിക്കുന്നത്​.

ജോലിസമയത്ത്​ ഉപാധികളോടെ തലപ്പാവ്​ ധരിക്കാനാണ്​ അനുമതി ലഭിച്ചത്​. അതേസമയം, സംഘർഷമേഖലകളിൽ സേവനം ചെയ്യു​േമ്പാൾ മതചിഹ്നം പാടില്ലെന്നും നിർദേശമുണ്ട്​. എന്നാൽ, മതാചാരപ്രകാരങ്ങൾ പൂർണമായി അനുവദിച്ചില്ലെങ്കിൽ നാവിക ഉ​േദ്യാഗസ്​ഥൻ വീണ്ടും പരാതി നൽകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഫസ്​റ്റ്​ ലെഫ്​റ്റനൻറ്​ സുഖ്​ബീർ ടൂറിനാണ്​ അനുമതി ലഭിച്ചതെന്ന്​ ന്യൂയോർക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

നാളിതുവരെ നിയമങ്ങളിൽ അണുവിട മാറ്റങ്ങൾക്ക്​ യു.എസ്​ നാവികസേന തയാറായിട്ടില്ല. ക്യാപ്​റ്റനായി ജോലിക്കയറ്റം ലഭിച്ചതോടെയാണ്​ തലപ്പാവ്​ ധരിക്കാൻ അനുമതി തേടി ടൂർ പരാതി നൽകിയത്​. യു.എസിലേക്ക്​ കുടിയേറിയ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനാണ്​ ടൂർ.

2017ലാണ്​ ഇദ്ദേഹം നാവികസേനയിൽ ചേർന്നത്​. നിലവിൽ യു.എസ്​ സൈന്യത്തിലും വ്യോമസേനയിലും ജോലിചെയ്യുന്ന നൂറോളം സിഖുകാർ താടി വളർത്തുകയും തലപ്പാവ്​ ധരിക്കുകയും ചെയ്യുന്നുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more