1 GBP = 105.40
breaking news

മലയാളി സോഷ്യൽ വർക്കേഴ്സിന് തണലായി യു കെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം…. സോഷ്യൽ വർക്ക് ഇംഗ്ലണ്ട് രജിസ്ട്രേഷൻ  സംബന്ധിച്ച ഓൺലൈൻ പരിശീലന പരിപാടി നാളെ

മലയാളി സോഷ്യൽ വർക്കേഴ്സിന് തണലായി യു കെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം…. സോഷ്യൽ വർക്ക് ഇംഗ്ലണ്ട് രജിസ്ട്രേഷൻ  സംബന്ധിച്ച ഓൺലൈൻ പരിശീലന പരിപാടി നാളെ

തോമസ് ജോസഫ്

യു കെ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) നേതൃത്വത്തിൽ നടത്തുന്ന സോഷ്യൽ വർക്ക് നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായ നാലാമത് ‘Continuing Professional Development’ (CPD) പരിശീലനം നാളെ ജൂലൈ 29ന് ശനിയാഴ്ച യു കെ സമയം രാവിലെ 11 മണിക്ക് (03:30 PM IST) നടക്കുന്നതായിരിക്കും. യു കെ യിൽ സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ വ്യക്തികളാണ് UKMSW Forum നടത്തിവരുന്ന CPD പരിശീലന പരിപാടികളിൽ സോഷ്യൽ വർക്കേഴ്സ്, ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പരിശീലനം നൽകുന്നത്. ഈ വരുന്ന CPD സെഷനിൽ UK സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും മുതൽക്കൂട്ടാകുന്ന 1 ) The Social Work England Registration 2) Effective Partnership Working in Social Work എന്നീ രണ്ട് സുപ്രധാന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. നോർത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിലെ മുതിർന്ന അദ്ധ്യാപികയായ Ms സൂസൻ ഫിലിപ്പ് നയിക്കുന്ന സെഷൻ, യുകെയിലെ സോഷ്യൽ വർക്ക് Regulatory Body-  SWEൻ്റെ സോഷ്യൽ വർക്ക് രെജിസ്ട്രേഷനെക്കുറിച്ചു വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. രണ്ടാമത്തെ വിഷയത്തെക്കുറിച്ചു യുകെയിലെ Adult Social Care മേഖലയിൽ സോഷ്യൽ വർക്കറായി പ്രവർത്തിക്കുന്ന Ms Araminta George വിശദീകരിക്കുന്നതുമാണ്. 

തികച്ചും സൗജന്യമായി പങ്കെടുക്കാൻ സാധിക്കുന്ന പരിശീലന പരിപാടിയിൽ താൽപ്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കേണ്ടതാണ്. ഓൺലൈൻ CPD session പൂർണമായി പങ്കെടുക്കുന്നവർക്ക് UKMSW Forum Certificateകൾ ലഭിക്കുന്നതാണ്. ഈ CPD സെഷൻ UKയിലെ  സോഷ്യൽ വർക്ക് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ മികച്ചൊരവസരമായിരിക്കും എന്ന് UKMSW Forum അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ [email protected] യിലൂടെ സമീപിക്കുക. 

CPD റെജിസ്ട്രേഷൻ ലിങ്ക് :  https://docs.google.com/forms/d/e/1FAIpQLScyRsQ8Qhbw3q3C0Hr3wUvdj_I-MBszflAwihIUqKJUKaVgRA/viewform?pli=1

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more