1 GBP = 104.15
breaking news

യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് നാട്ടിൽ നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് കോട്ടയം കരിപ്പാടം മണിയംകുന്നേൽ എം.യു. മത്തായി (മത്തച്ചൻ 86) നിര്യാതനായി. ഭാര്യ മേരി മത്തായി. മാങ്ങിടപ്പള്ളി ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ ഡെയ്സി, സാജു (യുഎസ്), ബെന്നി, ജിജോയ് (യുകെ), ബിനോയി (യുകെ), സജി. മരുമക്കൾ ജോയി (പുളിയംപ്പള്ളിൽ, തോട്ടറ), റോസ് ലറ്റ്, മാറിക (യുഎസ്), ജോബി (വേളയിൽ, പിറവം), രാജി പുലിമലയിൽ, പിറവം (യുകെ ), സിസി കരിക്കേൽ, മോനിപ്പള്ളി (യുകെ), ദീപ (നെല്ലാമറ്റത്തിൽ, അരീക്കര)

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച (3/11/21) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കരിപ്പാടം കാരുണ്യമാതാ ക്നാനായ കാത്തോലിക്കാ ദേവാലയ സിമിത്തേരിയിൽ നടത്തുന്നതാണ്.

പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ്‌ റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ,യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എഫ്.ഒ.പി കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ

സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://www.kvtv.tv/knanayavoice/9135/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more