1 GBP = 104.15
breaking news

UK യിൽ നിന്നുള്ള ലോകകേരളസഭ അംഗങ്ങൾ പുറപ്പെടുവിക്കുന്ന സംയുക്ത അഭ്യർഥന…

UK യിൽ നിന്നുള്ള ലോകകേരളസഭ അംഗങ്ങൾ പുറപ്പെടുവിക്കുന്ന സംയുക്ത അഭ്യർഥന…

നമ്മുടെ സ്വന്തം നാട് എന്നത് ഏതൊരു പ്രവാസിയുടെയും വിങ്ങലാണ്. അന്യനാട്ടിൽ ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും നമ്മുടെ സ്വന്തം കേരളത്തെക്കുറിച്ചുള്ള നല്ല ഓർമ്മകളിലാണ്, പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിങ്ങലിലാണ് നമ്മൾ ഓരോരുത്തരും ദിവസങ്ങൾ തള്ളി നീക്കുന്നത്. നാട്ടിലുള്ള നമ്മുടെ പ്രിയപ്പെട്ടവർ വലിയ പ്രളയക്കെടുതിയെ അഭിമുഖീകരിക്കുകയാണ്. മുപ്പതോളം ജീവനുകൾ പൊലിഞ്ഞു, നൂറുകണക്കിന് വീടുകൾ പൂർണ്ണമായി തകർന്നു. അതിന്റെ പലമടങ്ങു വീടുകൾ ഭാഗീകമായി തകർന്നു. ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചു. ഓരോജില്ലയിലും നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും റോഡുകൾ ഒലിച്ചുപോയി. പാലങ്ങൾ തകർന്നു. ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ യഥാർഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. ചരിത്രത്തിൽ ആദ്യമായി 27 ഡാമുകൾ തുറക്കേണ്ടിവന്നു. ഇത്രവലിയ ഒരു ദുരന്തം സമീപഭാവിയിൽ കേരളം അഭിമുഖീകരിച്ചിട്ടില്ല. ഇന്ന് നമ്മൾ സുരക്ഷിതത്വത്തിന്റെ ഒരു തുരുത്തിലാണ്. നമ്മളാൽ ആകുംവിധം നമ്മുടെ പ്രിയപ്പെട്ടവർക്ക് കൈത്താങ്ങാവുക എന്നത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്.

നമ്മുടെ നാടിനായി ജാതിമതവർഗ്ഗരാഷ്രീയ ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തരും തയാറാകണം. അതിനായി UKയിലെ മുഴുവൻ സംഘടനകളും വ്യക്തിത്വങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.

എന്ന്
ടി ഹരിദാസ്
കാർമേൽ മിറാൻഡ
മനു എസ്സ് പിള്ള
രാജേഷ് കൃഷ്ണ

ഏതൊരാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അയയ്ക്കാം.
അക്കൗണ്ട് നമ്പർ . 67319948232, SBI സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028.
CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരിട്ടയയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കായി ഒരു UK അക്കൗണ്ടും സജ്ജമാക്കുന്നുണ്ട്. ഇതിൽ സമാഹരിക്കുന്ന മുഴുവൻ തുകയും ഈ മാസം അവസാനത്തിനുള്ളിൽ ദുരിതാശ്വാസനിധിയിലേക്ക് ട്രാൻസ്ഫർ ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more