1 GBP = 107.78
breaking news

14 വർഷത്തിനിടയിലെ ഏറ്റവും മോശം മഞ്ഞുവീഴ്ചയായിരിക്കും രാജ്യം നേരിടേണ്ടി വരികയെന്ന് മെറ്റ് ഓഫീസ്

14 വർഷത്തിനിടയിലെ ഏറ്റവും മോശം മഞ്ഞുവീഴ്ചയായിരിക്കും രാജ്യം നേരിടേണ്ടി വരികയെന്ന് മെറ്റ് ഓഫീസ്

ലണ്ടൻ: യുകെ 14 വർഷത്തിനിടയിലെ ഏറ്റവും മോശമായ മഞ്ഞുവീഴ്ചയും തണുപ്പുള്ള കാലാവസ്ഥയും നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. അടുത്തയാഴ്ച യുകെയുടെ തെക്കൻ ഭാഗങ്ങളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് പ്രവചന സൈറ്റുകൾ പറയുന്നു. അതേസമയം ദേശീയ കാലാവസ്ഥാ ഏജൻസി മഞ്ഞു വീഴ്ച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, എത്രത്തോളം മഞ്ഞ് വീഴും, അത് എവിടെ പതിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ നൽകാൻ വിസമ്മതിച്ചു. എന്നാൽ ശീതകാല കാലാവസ്ഥ അപകട മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകുന്നുണ്ട്.

രാജ്യത്തുടനീളം മഞ്ഞ് വീഴ്ച്ച കാണാൻ കഴിയുമെന്നും, 2010 ന് ശേഷമുള്ള ഏത് വർഷത്തേക്കാളും മഞ്ഞുവീഴ്ചയുടെ അപകടസാധ്യത കൂടുതലാണെന്നും അടുത്ത ഏതാനും ആഴ്‌ചകളിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ അതേ കാലയളവിനേക്കാൾ ഉയർന്ന അപകടസാധ്യതയുള്ള മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും എക്സക്ട ഫോർകാസ്റ്റർ ജെയിംസ് മാഡൻ പറഞ്ഞു.

അടുത്ത ആഴ്‌ച അവസാനത്തോടെ രാജ്യത്തെ മുഴുവൻ മഞ്ഞ് മൂടിയേക്കുമെന്ന് ചാർട്ടുകൾ കാണിക്കുന്നു. ബ്രെക്കൺ ബീക്കൺസ്, കെയർൻഗോംസ് നാഷണൽ പാർക്ക് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ ജനുവരി 21 ഞായറാഴ്ചയോടെ ഏകദേശം 40 സെന്റീമീറ്റർ വരെ മഞ്ഞു വീഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. പൊതുവേ, സ്കോട്ട്ലൻഡിൽ 25 സെന്റീമീറ്റർ, വെയിൽസിൽ 17 സെന്റീമീറ്റർ, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്ത് 8 സെന്റീമീറ്റർ, 11 സെന്റീമീറ്റർ മിഡ്‌ലാൻഡ്‌സിലും 6 സെന്റീമീറ്റർ തെക്കോട്ടും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more