1 GBP = 104.15
breaking news

ബ്രിട്ടൻ ഭാഗികമായി കസ്റ്റംസ് യൂണിയനിൽ തുടരണമെന്ന് യുകെയിലെ ബിസിനെസ്സ് മേധാവികൾ

ബ്രിട്ടൻ ഭാഗികമായി കസ്റ്റംസ് യൂണിയനിൽ തുടരണമെന്ന് യുകെയിലെ ബിസിനെസ്സ് മേധാവികൾ

ലണ്ടൻ: ബ്രെക്സിറ്റ്‌ നടപ്പാക്കുമ്പോൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനിൽ ഭാഗികമായി തുടരണമെന്ന് യുകെയിലെ ബിസിനെസ്സ് മേധാവികൾ. യുകെയിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളുടെ എക്സിക്യു്ട്ടീവുകളുടെ സംഘടനായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിറക്ടർസ് ആണ് ബ്രിട്ടൻ ഇയു കസ്റ്റംസ് യൂണിയനിൽ ഭാഗികമായി തുടരണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയിൽ ഏറെ സ്വാധീനം ചെലുത്തുന്ന രണ്ടു മേഖലകളായ വ്യാവസായിക കാർഷിക മേഖലകളിലെ ചരക്ക് ഗതാഗതം സുഗമമാക്കാൻ ഭാഗികമായി കസ്റ്റംസ് യൂണിയനിൽ തുടരണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

പ്രധാന മേഖലകൾ കസ്റ്റംസ് യൂണിയനിൽ നിലനിര്ത്തുന്നതിനൊപ്പം യുകെക്ക് തനതായ ഒരു സ്വതന്ത്ര വ്യാപാര കരാറും ഉണ്ടാകണമെന്ന് ഐ ഓ ഡി അംഗങ്ങൾ അഭ്യർത്‌ഥിക്കുന്നു. യൂറോപ്യൻ യൂണിയൻ തുർക്കിക്ക് നൽകുന്ന അതേ പരിഗണന ഇക്കാര്യത്തിൽ ബ്രിട്ടനും നൽകണമെന്നാണ് ഇവർ പറയുന്നത്.

കസ്റ്റംസ് യൂണിയനിൽ തുടരുന്നതിന് ഇരു ഭാഗത്തും തുറന്ന ചർച്ചകൾ ആവശ്യമാണെന്ന് ഐ ഓ ഡി ഡയറക്ടർ ജനറൽ സ്റ്റീവ് മാർട്ടിൻ പറയുന്നു. ഭാഗികമായി കസ്റ്റംസ് യൂണിയനിൽ തുടരുന്നതാണ് ബിസിനെസ്സ് രംഗത്തെ വളർച്ചക്ക് നല്ലതെന്നും അദ്ദേഹം പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more