1 GBP = 104.38
breaking news

ആരവമുണര്‍ത്തുന്ന വരവേല്‍പ്പ് ഏറ്റുവാങ്ങിക്കൊണ്ട് യു ഗ്രാന്റ് ലോട്ടറി വില്‍പ്പന ഒരു മാസം പിന്നിടുന്നു : മധ്യവേനല്‍ അവധിക്ക് മുന്‍പ് തന്നെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി

ആരവമുണര്‍ത്തുന്ന വരവേല്‍പ്പ്  ഏറ്റുവാങ്ങിക്കൊണ്ട് യു ഗ്രാന്റ് ലോട്ടറി വില്‍പ്പന  ഒരു മാസം പിന്നിടുന്നു  : മധ്യവേനല്‍ അവധിക്ക് മുന്‍പ് തന്നെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.)

യുക്മ ദേശീയ കമ്മറ്റി അവതരിപ്പിച്ചിരിക്കുന്ന അത്യാകര്‍ഷക സമ്മാനപദ്ധതിയായ ‘യു ഗ്രാന്റ് ലോട്ടറി’ക്ക്, വില്പന ആരംഭിച്ചു ഒരുമാസം പിന്നിടുമ്പോള്‍, യു കെ മലയാളികള്‍ക്കിടയില്‍നിന്നും ആവേശോജ്ജലമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്തു പൗണ്ട് മുടക്കി ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിമൂവായിരം പൗണ്ടോളം വിലമതിക്കുന്ന ഒരു ബ്രാന്‍ഡ്‌ന്യൂ ഓട്ടോമാറ്റിക് വോക്‌സ് വാഗണ്‍ പോളോ കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു ഗ്രാന്റ് ലോട്ടറിയുടെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനമായി, നറുക്ക് വീഴുന്ന പത്തു ഭാഗ്യശാലികള്‍ക്ക് ഓരോ സ്വര്‍ണ്ണനാണയങ്ങളും നല്‍കപ്പെടുന്നു. യു കെ യിലെ പ്രബല മലയാളി ബിസിനസ് സംരംഭകരായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് യു ഗ്രാന്റ് ലോട്ടറിയുടെ സമ്മാനങ്ങള്‍ എല്ലാം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വില്‍ക്കുന്നവര്‍ക്ക് വീതിച്ചു നല്‍കുന്ന വിപുലമായ വാഗ്ദാനം നടപ്പിലാക്കുന്നത്. യു ഗ്രാന്റ് ലോട്ടറിയിലൂടെ വില്‍ക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുമായി വീതിച്ചു നല്‍കുകയാണ് യുക്മ. റീജിയണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന റീജിയണല്‍ നേതൃത്വത്തിന് ഇതൊരു വലിയ ആശ്വാസമാകുമെന്നതില്‍ സംശയമില്ല. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുവാന്‍ യുക്മ അംഗഅസ്സോസിയേഷനുകള്‍ക്കും യു ഗ്രാന്റ് ലോട്ടറി നല്ലൊരു സ്രോതസ്സാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെയാണ്, റീജിയണല്‍ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും കൃത്യമായ തയ്യാറെടുപ്പുകളോടെ യു ഗ്രാന്റ് ലോട്ടറി വില്‍പ്പനയുമായി മുന്നോട്ടു പോകുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

യുക്മ ദേശീയ റീജിയണല്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണമായി സ്‌പോണ്‍സര്‍മാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗീകമായെങ്കിലും ഒരു മാറ്റം കുറിക്കാന്‍ യു ഗ്രാന്റ് ലോട്ടറിയിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു. ഒപ്പം യു കെ മലയാളികള്‍ക്കിടയില്‍ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു ഗ്രാന്റ് ലോട്ടറിയുടെ യുക്മ ഒരുക്കിയിരിക്കുന്നത്.

യുക്മ ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, യു ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ കമ്മറ്റി അംഗം ഡോക്ടര്‍ ബിജു പെരിങ്ങത്തറ, റീജിയണല്‍ പ്രസിഡന്റുമാര്‍, ദേശീയ റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവരടങ്ങുന്ന സമിതി പദ്ധതിയുടെ പുരോഗതി വിലയിരുത്തി വരുന്നു.

യു ഗ്രാന്റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഏപ്രില്‍ ഒന്നിന് ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ ദേശീയ നേതൃയോഗത്തിലാണ് യു ഗ്രാന്റ് ലോട്ടറിയുടെ ഉദ്ഘാടനം നടന്നത്. ഒക്ടോബര്‍ ഇരുപത്തെട്ടിന് നടക്കുന്ന യുക്മ ദേശീയ കലാമേള വേദിയില്‍ വച്ചായിരിക്കും നറുക്കെടുപ്പ് നടക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട വില്‍പ്പന ജൂണ്‍ പകുതിയോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. മധ്യവേനല്‍ അവധിയോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more