1 GBP = 107.76
breaking news

ഉഗാണ്ടയിലെ ക്വീൻ എലിസബത്ത് പാർക്കിൽ ഭീകരാക്രമണം; ബ്രിട്ടീഷ് പൗരനുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഉഗാണ്ടയിലെ ക്വീൻ എലിസബത്ത് പാർക്കിൽ ഭീകരാക്രമണം; ബ്രിട്ടീഷ് പൗരനുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

തെക്ക്-പടിഞ്ഞാറൻ ഉഗാണ്ടയിലെ നാഷണൽ പാർക്കിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരു ബ്രിട്ടീഷ് ടൂറിസ്റ്റും ഉൾപ്പെടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
ക്വീൻ എലിസബത്ത് നാഷണൽ പാർക്കിൽ വെച്ച് മൂവരും കൊല്ലപ്പെടുകയും ഇവർ എത്തിയ വാഹനം തീവ്രവാദികൾ കത്തിക്കുകയും ചെയ്തതായി ഉഗാണ്ട പോലീസ് അറിയിച്ചു.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) വിമത ഗ്രൂപ്പിലെ അംഗങ്ങളെന്ന് സംശയിക്കുന്നവരെ ചൊവ്വാഴ്ച രാത്രി മുതൽ സംയുക്ത സേന പിന്തുടരുകയാണെന്ന് പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. രണ്ട് വിനോദസഞ്ചാരികളും ഒരു ഗൈഡുമാണ് കൊല്ലപ്പെട്ടതെന്ന് ഉഗാണ്ട വൈൽഡ് ലൈഫ് അതോറിറ്റി അറിയിച്ചു. വിനോദസഞ്ചാരികൾ യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ളവരാണെന്നും അവരുടെ ഗൈഡ് ഉഗാണ്ടൻ പൗരനാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എ ഡി എഫ് ഐഎസ് ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പാണ് ആക്രമണം നടത്തിയത്. ഉഗാണ്ടയിൽ ഇവർക്ക് വേരുകൾ കണ്ടെത്തുന്നുണ്ടെങ്കിലും പ്രധാനമായും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്ക് ഭാഗത്താണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഗ്രൂപ്പിനെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും ശക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more