1 GBP = 104.01
breaking news

യുഎഇ തൊഴിൽ വിസ: സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമല്ല

യുഎഇ തൊഴിൽ വിസ: സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമല്ല

യുഎഇ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വ്യവസ്ഥ താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിബന്ധന നീട്ടിവയ്ക്കുന്നതായി യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. എല്ലാ രാജ്യക്കാർക്കും ഇളവ് ബാധകമാണ്. വിദേശികൾ സ്വന്തം നാടുകളിൽനിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി നാലുമുതലാണ് നിർബന്ധമാക്കിയത്. തൊഴിൽവിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികൾ സ്വന്തം രാജ്യത്തുനിന്നോ അഞ്ചു വർഷമായി താമസിക്കുന്ന രാജ്യത്തുനിന്നോ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നായിരുന്നു വ്യവസ്ഥ.

വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടഫിക്കറ്റ് എന്നിവയെപ്പോലെ സ്വഭാവ സർട്ടിഫിക്കറ്റ് ആ രാജ്യത്തെ യുഎഇ എംബസിയിൽനിന്നോ യുഎഇ വിദേശകാര്യ‐ രാജ്യാന്തര സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള ‘ഹാപ്പിനെസ്’ കേന്ദ്രങ്ങളിലോ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത് ഹാജരാക്കിയാൽമാത്രമേ വിസ അനുവദിക്കൂ എന്ന വ്യവസ്ഥയാണ് ഇപ്പോൾ ഒഴിവാക്കിയത്. യുഎഇ ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചു.

സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് ഇന്ത്യക്കാർക്ക് അടക്കംപല രാജ്യക്കാർക്കും കടുത്ത പ്രയാസം സൃഷ്ടിച്ചു. സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ട അധികൃതർ രണ്ടാഴ്ചമുമ്പ് വിസാ സേവനകേന്ദ്രമായ ‘തസ്ഹീൽ’ മുഖേനെ അപേക്ഷകരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ആദ്യം ചില രാജ്യക്കാർക്ക് ഇളവ് നൽകിയത്. അത് വൈകാതെ മുഴുവൻ രാജ്യക്കാർക്കും ബാധകമാക്കി.

ഉദ്യോഗാർഥികൾക്ക് എളുപ്പം സ്വഭാവ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. അതുപോലെ യുഎഇയിൽ വിസിറ്റ് വിസയിലെത്തി ജോലി ഓഫർ ലഭിച്ചവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ ആവശ്യമായ സൽസ്വഭാവ സർട്ടിഫിക്കറ്റ് (ജിസിസി) മാർച്ച് 20 മുതൽ ഇന്ത്യൻ എംബസിയും നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more