1 GBP = 104.15
breaking news

യുക്രൈനിൽ നിന്ന് രണ്ട് ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകരെ റഷ്യൻ സൈന്യം പിടികൂടിയതായി റിപ്പോർട്ട്

യുക്രൈനിൽ നിന്ന് രണ്ട് ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകരെ റഷ്യൻ സൈന്യം പിടികൂടിയതായി റിപ്പോർട്ട്

ലണ്ടൻ: യുക്രൈനിൽ മാനുഷിക സഹായം നൽകുന്ന രണ്ട് ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകരെ റഷ്യൻ സൈന്യം പിടികൂടിയതായി അവിടെ പ്രവർത്തിക്കുന്ന ഒരു സംഘടന അറിയിച്ചു.
തിങ്കളാഴ്ച ദക്ഷിണ ഉക്രെയ്നിലെ ഒരു ചെക്ക് പോയിന്റിൽ പോൾ യൂറിയെയും ഡിലൻ ഹീലിയെയും തടഞ്ഞുവെച്ചതായി യുക്രൈനിൽ പ്രവർത്തിക്കുന്ന പ്രെസിഡിയം നെറ്റ്‌വർക്ക് പറഞ്ഞു.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിദേശകാര്യ ഓഫീസ് അടിയന്തരമായി തേടുമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന് ടൈപ്പ് 1 പ്രമേഹമുണ്ടെന്നും ഇൻസുലിൻ ആവശ്യമുള്ളതിനാലും മകന്റെ ക്ഷേമത്തെക്കുറിച്ച് താൻ വളരെയധികം ആശങ്കാകുലയാണെന്നും യുറേയുടെ അമ്മ പറഞ്ഞു.

അതിനിടെ, റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി പറയുന്ന ഒരാളുടെ വീഡിയോ റഷ്യ പുറത്തുവിട്ടു. പ്ലൈമൗത്തിൽ നിന്നുള്ള ആൻഡ്രൂ ഹിൽ എന്നയാളുടെ വിഡിയോയാണ് പുറത്ത് വന്നത്. കുട്ടികളും ഭാര്യയുമുള്ള ഇയാൾ സൈനിക വേഷത്തിലാണ് വിഡിയോയിലെത്തിയത്. വീഡിയോയിൽ, കൈയിൽ വിലങ്ങു വെച്ചിരിക്കുന്ന ആൾ, താൻ സുരക്ഷിതനാണെന്നും, റഷ്യൻ സൈന്യം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും പറയുന്നു. വീഡിയോയുടെ ആധികാരികത വ്യക്തമല്ല, ഇയാളെ നിർബന്ധിച്ചാണോ സംസാരിപ്പിക്കുന്നതെന്നും അറിയില്ലെന്ന് അധികൃതർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more