1 GBP = 104.15
breaking news

ട്വിറ്ററും സുരക്ഷിതമല്ല; ഉപഭോക്താക്കളോട് പാസ്‌വേഡ് മാറ്റണമെന്ന് കമ്പനി

ട്വിറ്ററും സുരക്ഷിതമല്ല; ഉപഭോക്താക്കളോട് പാസ്‌വേഡ് മാറ്റണമെന്ന് കമ്പനി

സാൻഫ്രാൻസിസ്​കോ: സമൂഹ മാധ്യമമായ ട്വിറ്റർ ലോകത്താകമാനമുള്ള 330 മില്യൺ ഉപയോക്​താക്കളോട്​ പാസ്​വേർഡ്​ മാറ്റണമെന്ന്​ ആവശ്യപ്പെട്ടു. കമ്പനിയുടെ സെർവറിലെ പാസ്​വേർഡുകൾക്ക്​ സുരക്ഷയില്ലെന്ന്​ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ്​ ഇത്​ മാറ്റാൻ ആവശ്യപ്പെട്ടത്​. എന്നാൽ ജീവനക്കാരാരും ഇവ ദുരുപയോഗം ചെയ്​തതായി കണ്ടെത്തിയിട്ടില്ല. എങ്കിലും ഉപയോക്​താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതി​​െൻറ ഭാഗമായാണ്​ പാസ്​ വേർഡ്​ മാറ്റണമെന്ന്​ ട്വിറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്​.

എത്ര പാസ്​വേർഡുകളെയാണ്​ ഇത്​ ബാധിച്ചിരിക്കുന്നത്​ എന്ന്​ കമ്പനിയുടെ ബ്ലോഗിൽ വ്യക്​തമാക്കിയിട്ടില്ല. എന്നാൽ നിരവധി പാസ്​വേർഡുകൾ ചോർന്നിട്ടു​െണ്ടന്നും സംഭവം നടന്നിട്ട്​ നിരവധി മാസങ്ങൾ കഴിഞ്ഞുവെന്നും കമ്പനിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ആഴ്​ചകൾക്ക്​ മുമ്പാണ്​ പ്രശ്​നം ട്വിറ്റർ കണ്ടെത്തിയത്​. സംഭവത്തിൽ ട്വിറ്റർ ക്ഷമചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more