1 GBP = 104.15
breaking news

കോവിഡിനെ ട്രംപ് വില കുറച്ച് കണ്ടു, വായുവിലൂടെ പകരുമെന്ന അറിവ് പോലും മറച്ചു വെച്ചു; പ്രസിഡന്റിന് എതിരെ വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ

കോവിഡിനെ ട്രംപ് വില കുറച്ച് കണ്ടു, വായുവിലൂടെ പകരുമെന്ന അറിവ് പോലും മറച്ചു വെച്ചു; പ്രസിഡന്റിന് എതിരെ വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ കുരുക്കിലാക്കി മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ.

കോവിഡ് മാരകരോഗമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് അന്വേഷണാത്മക പത്രപ്രവർത്തകനായ ബോബ് വുഡ്‌വേഡിന്റെ ‘റേജ്’ എന്ന പുസ്തകത്തിൽ പറയുന്നു. പുസ്തകം സെപ്റ്റംബർ 15-ന് പുറത്തിറങ്ങും.

കോവിഡ് വൈറസ് വായുവിൽ കൂടി പകരുമെന്ന അറിവും ട്രംപ് മറച്ചുവെച്ചതായും പുസ്തകത്തിൽ പറയുന്നു. എന്നാൽ, രോഗം ജലദോഷം പോലെ, പേടിക്കണ്ടതില്ല എന്നായിരുന്നു ട്രംപിന്റെ പരസ്യനിലപാട്.

ഭീതി സൃഷ്ടിക്കാതിരിക്കാൻ മഹാമാരിയുടെ യഥാർത്ഥ വസ്തുതകൾ മറച്ചുവയ്ക്കേണ്ടി വന്നുവെന്ന് വുഡ്‌വേർഡിനോട് ട്രംപ് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് ഫ്ലൂവിനേക്കാൾ മാരകമാണെന്നും വായുവിലൂടെ പകരുമെന്നും ട്രംപ് പറയുന്നത് ഫെബ്രുവരി ഏഴിനെടുത്ത അഭിമുഖത്തിന്റെ ഓ‍ഡിയോ ക്ലിപ്പും വാഷിംഗ്‍ടണ്‍ പോസ്റ്റ് പുറത്തു വിട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more