1 GBP = 104.27
breaking news

നികുതികൾ വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ എംപിമാർ; സമ്മർദ്ദത്തിലായി ചാൻസലർ

നികുതികൾ വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ എംപിമാർ; സമ്മർദ്ദത്തിലായി ചാൻസലർ

ലണ്ടൻ: ആറാഴ്ചയ്ക്കുള്ളിൽ പുറത്ത് വരുന്ന ബജറ്റിന് മുന്നോടിയായി ടോറി എംപിമാരിൽ നിന്ന് ചാൻസലർ ജെറമി ഹണ്ടിന് നികുതി വെട്ടിക്കുറയ്ക്കുന്നതിനും ഇന്ധന തീരുവ കുറയ്ക്കുന്നതിനും സമ്മർദ്ദം.

എംപിമാർ ആവശ്യമുന്നയിച്ചതിന് പിന്നാലെ 1922 കൺസർവേറ്റിവ് കമ്മിറ്റി യോഗത്തിലും ചാൻസലറെ നേരിട്ടത് കടുത്ത സാമ്പത്തിക പ്രവചനം ചൂണ്ടിക്കാട്ടി നികുതി വെട്ടിക്കുറയ്ക്കാൻ അദ്ദേഹത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി. നികുതി വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത് മുതിർന്ന താച്ചറൈറ്റ് മുൻ മന്ത്രി സർ എഡ്വേർഡ് ലീ ആയിരുന്നു, ജീവിതച്ചെലവ് പ്രതിസന്ധിയിൽ വോട്ടർമാർ വിഷാദത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. 1993-ൽ മാസ്ട്രിക്റ്റ് ഉടമ്പടിയെ എതിർത്തതിന് സർ ജോൺ മേജർ പുറത്താക്കിയ പ്രമുഖ ബ്രെക്‌സിറ്ററായ സർ എഡ്വേർഡ്, കോർപ്പറേഷൻ നികുതി, വരുമാന നികുതി , ഇന്ധന തീരുവ എന്നിവ കുറയ്ക്കാൻ ചാൻസലറോട് ആവശ്യപ്പെട്ടു.

അതേസമയം വികസിത ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും യുകെ സമ്പദ്‌വ്യവസ്ഥ മോശമാകുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകിയിട്ടും യുകെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്ന് നമ്പർ 10 വാദിക്കുന്നു.

മാർച്ച് 15 ന് ബജറ്റിൽ ലിറ്ററിന് 12 പൈസ വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, ഈ വിഷയത്തിലെ പ്രമുഖ പ്രചാരകനായ റെഡ് വാൾ എംപി ജോനാഥൻ ഗുല്ലിസ് മീറ്റിംഗിൽ ഇന്ധന ഡ്യൂട്ടി കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. യോഗത്തിൽ സന്നിഹിതരായ മറ്റ് എംപിമാരും വർധനവ് തള്ളിക്കളയുന്നതിൽ നിന്ന് ഹണ്ട് മൗനം പാലിച്ചതോടെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം സംബന്ധിച്ച് വരും ദിവസങ്ങളിൽ ഭരണപക്ഷ നിരയിൽ നിന്ന് തന്നെ കൂടുതൽ പ്രതിഷേധം ഉണ്ടാകുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more