1 GBP = 104.15
breaking news

യുക്മ നാഷണൽ കലാമേളയിൽ ടോണി അലോഷ്യസ് മൂന്നാമതും കലാപ്രതിഭ; യുക്മയുടെ ചരിത്രത്തിൽ ഇതാദ്യം.

യുക്മ നാഷണൽ കലാമേളയിൽ ടോണി അലോഷ്യസ് മൂന്നാമതും കലാപ്രതിഭ; യുക്മയുടെ ചരിത്രത്തിൽ ഇതാദ്യം.

യുക്മ നാഷണൽ കലാമേളയിൽ മൂന്ന് തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കി ടോണി അലോഷ്യസ് ചരിത്രം കുറിച്ചു. ഈ കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മയുടെ പതിനാലാമതു നാഷണൽ കലാമേളയിൽ സിനിമാറ്റിക് സോളോ ഡാൻസ്, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളും നേടിയാണ് ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ ടോണി അലോഷ്യസ് ഈ വർഷത്തെ യുക്മ നാഷണൽ കലാപ്രതിഭ പട്ടം സ്വന്തമാക്കിയത്. 2019, 2020 വർഷങ്ങളിലും ടോണി കലാപ്രതിഭ പട്ടം കരസ്ഥമാക്കിയിരുന്നു. ഇത് ആദ്യമായാണ് യുക്മ നാഷണൽ കലാമേളയിൽ ഒരു മത്സരാർഥി മൂന്നു തവണ കലാപ്രതിഭ പട്ടം കരസ്ഥമാക്കുന്നത്.

2020 ൽ നടന്ന യുക്മയുടെ പതിനൊന്നാമതു യുക്മ നാഷണൽ കലാമേളയിൽ സഹോദരിയായ ആനി അലോഷ്യസ് കലാതിലക പട്ടവും ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും നേടി വാർത്തയിൽ ഇടം പിടിച്ചിരുന്നു. മത്സരിച്ച മുഴുവൻ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് 2020 ൽ ആനിയും ടോണിയും കലാതിലക പട്ടവും കലാപ്രതിഭ പട്ടവും നേടിയത്. ഈ വർഷത്തെ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയിൽ ആനി അലോഷ്യസ് കലാതിലക പട്ടം കരസ്ഥമാക്കിയിരുന്നു. 2014, 2017, 2023 വർഷങ്ങളിലായി മൂന്ന് തവണയാണ് ആനി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയിൽ കലാതിലക പട്ടം കരസ്ഥമാക്കിയത്.

ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ മെഡിസിൻ വിദ്യാർത്ഥികളാണ് ആനിയും ടോണിയും. പഠനത്തോടൊപ്പം കലാസാംസ്കാരിക രംഗങ്ങളിലും ഇരുവരും നൽകുന്ന പ്രാധാന്യം യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ഒരു പ്രചോദനമാണ്. യുകെയിലെ വേദികളിൽ സ്ഥിര പരിചിതരായ ഇരുവരും കോവിഡ് മഹാമാരി കാലയളവിൽ ആതുര സേവന മേഘലയിൽ പവർത്തിയ്ക്കുന്നവർക്കായി നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ് .

യുകെയിൽ അങ്ങോളമിങ്ങോളമുള്ള മുഴുവൻ മലയാളികളെയും പ്രതിനിധീകരിച്ച് യുക്മ നടത്തുന്ന കലാമേള ഓരോ വർഷവും മത്സരാർഥികളുടെ ആധിക്യം കൊണ്ടും ഗുണനിലവാരം കൊണ്ടും മികച്ചതാവുകയാണ്. മുൻ വർഷങ്ങളെ പോലെ തന്നെ ഈ വർഷവും വലിയ മുന്നൊരുക്കങ്ങളാണ് യുക്മ നാഷണൽ കലാമേളയ്ക്കായി ഒരുക്കിയിരുന്നത്. യുകെയിലെ മലയാളി സമൂഹത്തിന്റെ ഏകോപനത്തിനും വളർന്നു വരുന്ന യുവതലമുറയെ കേരളീയ സംസ്കാരത്തിലും പാരമ്പര്യത്തിലും വാർത്തെടുക്കുന്നതിലും യുക്മ വഹിയ്ക്കുന്ന പങ്കിന് ഇരുവരും നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more